/kalakaumudi/media/media_files/2026/01/31/kvhjknm-2026-01-31-20-44-41.jpg)
നവിമുംബൈ: ശ്രീനാരായണ ഗുരുദേവന്റെ സന്യാസ പരമ്പരയിലേക്ക് അമേരിക്കയിൽ നിന്നുള്ള ഉയർന്ന സൈനിക ഉദ്യോഗസ്ഥനും ജോൺ ഹോപ്ക്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും 35 വർഷക്കാലം ലോകമാകെ ജംബോ ഫ്ലൈറ്റ് ഉൾപ്പെടെ വിമാനങ്ങൾ പറത്തിയിട്ടുമുള്ള പ്രൊഫ. ബ്രൂസ് റസ്സൽ തൻ്റെ ശിഷ്യ ആയിട്ടുള്ള എഡ്രിയാനൊപ്പം മുംബൈ നെരൂൾ ഗുരുദേവഗിരിയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ വച്ച് സന്യാസ ദീക്ഷ സ്വീകരിച്ചു.
പ്രൊഫ. ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദ എന്നും എഡ്രിയൻ സ്വാമിനി ചിന്മയിദേവി എന്നും നാമകരണം ചെയ്യപ്പെട്ടു.
അമേരിക്കയിലെ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക മഠാധിപതി സ്വാമി ഗുരുപ്രസാദ് ഇരുവർക്കും സന്യാസദീക്ഷ നൽകി.
യു. എസ്. എ. കേന്ദ്രമായി പ്രവർത്തിക്കുന്ന ത്രിശാന്തി എന്ന ശ്രീനാരായണ ദർശന പ്രചാരണ ഗ്രൂപ്പിന്റ സജീവ പ്രവർത്തകരാണ് ഇവർ.
ശ്രീനാരായണ ധർമം പാശ്ചാത്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ഇവർ നിതാന്ത ജാഗ്രത പുലർത്തുന്നു. ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഇവർക്ക് ശിവഗിരി മഠം സന്യാസ ദീക്ഷ നൽകാൻ തീരുമാനിച്ചത്.
ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിൻ്റെ ശതവർഷപൂർത്തിയാഘോഷം നടക്കുന്ന വേളയിൽ ഈ മന്ത്രം ചൊല്ലി ഹോമം ചെയ്തു കൊണ്ടാണ് ഇവർക്ക് സന്യാസദീക്ഷ നൽകിയത്.
/filters:format(webp)/kalakaumudi/media/media_files/2026/01/31/nghnnnn-2026-01-31-20-46-20.jpg)
ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീർത്ഥ, ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ , സിംഗപ്പൂരിൽ നിന്നും എത്തിയ രമണിസിദ്ധ മാതാജി, ഗുരുദേവഗിരി ക്ഷേത്രം ശാന്തിമാരായ ഷിലൻ, രതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ടും ആലുംമൂട്ടിൽ തറവാടിന്റെ കാരണവരുമായ ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ശ്രീനാരായണ മന്ദിരസമിതി ഭാരവാഹികളായ എം ഐ ദാമോദരൻ, എൻ. മോഹൻദാസ് , എസ് .ചന്ദ്രബാബു , ഒ. കെ. പ്രസാദ് എന്നിവരും നിരവധി ഗുരുദേവഭക്തരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഗുരുദേവഗിരി തീർത്ഥാടന രജതജൂബിലി പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു നവി മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗുരുദേവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികം വിവിധങ്ങളായ പൂജാചടങ്ങുകളോടെ ആഘോഷിച്ചു.
ഗണപതിഹോമത്തിനും പതിവ് പൂജകൾക്കും ശേഷം 8 .30 നു ആരംഭിച്ച കലശപൂജയ്ക്കും കലശാഭിഷേകത്തിനും നിരവധിപേർ പങ്കെടുത്തു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, ക്ഷേത്രം ശാന്തിമാരായ ഷിലൻ , രതീഷ് എന്നിവർ കാർമികത്വം വഹിച്ചു.
സ്വാമി ഋതംഭരാനന്ദ പ്രഭാഷണം നടത്തി. 2 മുതൽ സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/31/kghjnn-2026-01-31-20-47-17.jpg)
ശേഷം മുംബൈ ആദം തീയറ്റേഴ്സ് അവതരിപ്പിച്ച അതിജീവനക്കാറ്റ് എന്ന നാടകവും ഭഗവതി സേവയും ഉണ്ടായിരുന്നു.
ഗുരുദേവഗിരിയിൽ നാളെ (ഞായറാഴ്ച്ച)
ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 6 ന് മഹാഗണപതി ഹോമം. മറ്റു പതിവുപൂജകൾക്ക് ശേഷം 8.30 മുതൽ ദിവ്യദന്തദർശനം ശിവഗിരിയിൽ നിന്നും എത്തിയിട്ടുള്ള സന്യാസിമാരാണ് ഗുരുദേവഗിരിയിൽ പ്രേത്യേകം നിർമിച്ച ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവന്റെ തുശേഷിപ്പായ ദിവ്യദന്തം പുരട്ടത്തെടുത്തു പൊതുദർശനത്തിനായി വയ്ക്കും.
തുടർന്ന് ഗുരുപൂജ. 10 മുതൽ നെരൂൾ ശിവാജി ചൗക്കിൽ നിന്നും അലങ്കരിച്ച പുഷ്പരഥത്തിൽ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള തീർഥാടന ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്ക്ക് സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങൾ, അർജുന കല, ശിങ്കാരിമേളം, പീതാംബരധാരികൾ , പീതപതാകകൾ തുടങ്ങിയവ കൊഴുപ്പേകും. ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും.
12.30 ന് ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ സദ്യ. ഒരു മണി മുതൽ തീർഥാടന മഹാസമ്മേളനം. സമ്മേളനത്തിൽ സമിതി പ്രസിഡന്റ എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 7.15 ന് തായമ്പക
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
