/kalakaumudi/media/media_files/2026/02/02/mgmfnmfn-2026-02-02-10-14-56.jpg)
ഘോഷയാത്രയിലും സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു
നവിമുംബൈ: നെരൂൾ നഗരത്തെ ഭക്തിസാഗരമാക്കി ഗുരുദേവഗിരി തീർത്ഥാടന രജത ജൂബിലിയും ഇരുപത്തിയഞ്ചാമത് ഗുരുദേവഗിരി തീർത്ഥാടന മഹോത്സവവും സമാപിച്ചു .
/filters:format(webp)/kalakaumudi/media/media_files/2026/02/02/mfnfnfnn-2026-02-02-10-21-05.jpg)
പതിവ് പൂജകൾക്കുശേഷം രാവിലെ 8 .30 നു പൊതുദർശനത്തിനു വച്ച ഗുരുദേവ ദിവ്യദന്തം ദർശിക്കാൻ നിരവധി ഭക്തർ എത്തിയിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/02/mfndnmdnm-2026-02-02-10-21-30.jpg)
10 നു നെരൂൾ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തർ അണിനിരന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/02/nfnfnfnm-2026-02-02-10-21-54.jpg)
ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേർന്നപ്പോൾ മഹാഗുരുപൂജ ആരംഭിച്ചു.
ഗുരുപൂജയ്ക്കു ശിവഗിരിമഠത്തിൽ നിന്നുള്ള സന്യാസിമാരായ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ ,സ്വാമി സത്യാനന്ദ തീർത്ഥ, ഗുരുദേവഗിരിയിൽ വച്ച് സന്യാസ ദീക്ഷ സ്വീകരിച്ച സ്വാമി ബ്രഹ്മാനന്ദ, സ്വാമിനി നിത്യ ചിന്മയി ദേവി, സിംഗപ്പൂരിൽ നിന്നും എത്തിയ രമണിസിദ്ധ മാതാജി, ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയിലെ സന്യാസിമാരായ സ്വാമി ബ്രഹ്മാനന്ദ, സ്വാമിനി നിത്യ ചിന്മയി ദേവി ക്ഷേത്രം ശാന്തിമാരായ ഷിലൻ , രതീഷ് എന്നിവർ കാർമികത്വം വഹിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/02/mfnfnnfm-2026-02-02-10-22-37.jpg)
പൂജയ്ക്കുശേഷം ആയിരങ്ങൾ പങ്കെടുത്ത സമൂഹസദ്യ നടന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മപ്രചരണസഭ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ്, എൻ. മോഹൻദാസ് , വി. വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/02/mfmdmmdm-2026-02-02-10-23-00.jpg)
ഒ. കെ. പ്രസാദ് സ്വാഗതവും എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു. എം. എം. രാധാകൃഷ്ണൻ കൺവീനറായിട്ടുള്ള സമിതി ഈവന്റ് മാനേജ്‌മെന്റ് കമ്മറ്റിയായിരുന്നു പരിപാടികൾ നിയന്ത്രിച്ചത്.
/filters:format(webp)/kalakaumudi/media/media_files/2026/02/02/mfmdmmdm-2026-02-02-10-23-25.jpg)
തീർത്ഥാടന ഘോഷയാത്രയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച യൂണിറ്റുകൾക്കായി ഏർപ്പെടുത്തിയ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം മീരാറോഡ്, വാശി, പൻവേൽ യൂണിറ്റുകൾ കരസ്ഥമാക്കി.
/filters:format(webp)/kalakaumudi/media/media_files/2026/02/02/mfndnnd-2026-02-02-10-25-48.jpg)
ഗുരുദേവഗിരി തീർത്ഥാടനം ഇരുപത്തിയഞ്ചു വർഷം പിന്നിടുമ്പോൾ ഏറെ ചാരിതാർഥ്യത്തോടെയാണ് സമിതിയുടെ പ്രവർത്തകർ ഈ മഹോത്സവത്തിൽ പങ്കെടുക്കുന്നതെന്നും വിശ്വഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വിശ്വമാകെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മന്ദിരസമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണെന്നും ഗുരുവിനെ അറിയാൻ എന്ന ശ്രീനാരായണ ചരിത്ര പഠന സപര്യയിലൂടെ നൂറുകണക്കിന് ഭവനങ്ങളിൽ ഗുരുദേവ സന്ദേശം എത്തിക്കാനും ആ സന്ദേശത്തിന്റെ വിശുദ്ധിയും പ്രായോഗികതയും വളർത്തി കുടുംബബന്ധങ്ങളിൽ മികച്ച കെട്ടുറപ്പ് ഉണ്ടാക്കിയെടുക്കുവാനും സമിതിയുടെ വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചുവെന്നും സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ പറഞ്ഞു.
വിദ്യാഭ്യാസ സേവന രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ നമുക്ക് ഇതിനകം കഴിഞ്ഞു.
ചെമ്പൂർ വിദ്യാഭാസ സമുച്ചയത്തിന്റെ വികസനം, ഉൾവെ സ്‌കൂളിന്റെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ, താരാപ്പൂരിലെ ഡോ. പൽപ്പു മെമ്മോറിയൽ ഇന്റർനാഷണൽ സ്‌കൂളിന്റെ പൂർത്തീകരണം എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2026/02/02/nfnfnnmm-2026-02-02-10-26-45.jpg)
ഗുരുദേവന്റെ തിരുശേഷിപ്പ് കുടികൊള്ളുന്ന ഗുരുദേവഗിരിയിലേക്ക് അറിവുതേടിയുള്ള ഭക്തജനങ്ങളുടെ തീർത്ഥാടനം അനുദിനം വർധിച്ചുവരുന്നുവെന്നും ഇത് ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നുവെന്നും സമിതി ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു.
പൊതുമുതൽ സംരക്ഷിക്കാൻ പൊതു പ്രവർത്തകർ ബാധ്യസ്ഥരാണ് - സ്വാമി ഋതംബരാനന്ദ ഭക്തർ ക്ഷേത്രങ്ങളിലും മറ്റും നൽകുന്ന പൊതുമുതൽ സംരക്ഷിക്കാൻ രാഷ്ട്രീയ സാമൂഹ്യ രങ്ങളിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ ബാധ്യസ്ഥരാണെന്നും അതിനു അപഭ്രംശം സംഭവിച്ചാൽ അത് മഹാപരാധമാകുമെന്നും അക്ഷന്തവ്യമായ തെറ്റായി കണക്കാക്കപ്പെടുമെന്നും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അഭിപ്രായപ്പെട്ടു.
/filters:format(webp)/kalakaumudi/media/media_files/2026/02/02/fdddvb-2026-02-02-10-28-14.jpg)
ഇക്കാര്യത്തിൽ ഗുരുദേവൻ അതീവ ശ്രദ്ധാലുവായിരുന്നുവെന്നും ഗുരു മുന്നോട്ടുവച്ച സാമ്പത്തിക ശാസ്ത്ര കാഴ്ചപ്പാടുകളുടെ സ്വാംശീകരണവും വികസനവുമാണ് നമുക്ക് വേണ്ടത്.
/filters:format(webp)/kalakaumudi/media/media_files/2026/02/02/hfhjjjhb-2026-02-02-10-29-42.jpg)
അതിന്റെ പ്രതിഫലനം സമൂഹത്തിന്റെ പല മേഖലകളിലും കണ്ടുവരുന്നുവെന്നും സ്വാമി തുടർന്ന് പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തെ അനുസ്മരിപ്പിക്കുംവിധം ഗുരുദേവഗിരി തീർത്ഥാടനം വളരുന്നു എന്ന് കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഗുരുദേവദർശനം ഉൾക്കൊണ്ടുകൊണ്ട് ശ്രീനാരായണ മന്ദിരസമിതി നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്നും ഗുരുധർമ പ്രചാരണ സഭാ പ്രസിഡന്റും ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ മഠാധിപതിയുമായ സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
ഗുരുവിന്റെ ദിവ്യദന്തം ദർശിക്കുന്നതിനായി കേരളത്തിൽ നിന്നും മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി അനേകം ഭക്തർ എത്തിയിരുന്നു.
ഇതിന്റെ പ്രാധാന്യം കണക്കാക്കി ഈ വർഷം തീർത്ഥാടനത്തിൽ ഭക്തരുടെ വൻ തിരകാണു അനുഭവപ്പെട്ടതെന്നും വരും വർഷങ്ങളിൽ ഗുരുഭക്തരുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി സമിതി ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് പറഞ്ഞു.
ശിവദാസൻ മാധവൻ ചാന്നാർ, വി. ജി. പ്രേം, വി. കെ. മുഹമ്മദ്, കെ. ആർ. എസ്. ധരൻ, സ്വാമി ബ്രഹ്മാനന്ദ എന്നിവരും പ്രസംഗിച്ചു. സമ്മേളനത്തിൽ സിംഗപ്പൂർ ആശ്രമത്തിൽ നിന്നും എത്തിയ സ്വാമിനി രമണി മാതാജി, മുൻ സോണൽ സെക്രട്ടറി കെ. തമ്പി, സുജ, അംബിക , ആഘോഷത്തിൽ പങ്കെടുക്കാനായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തിയവരെയും ആദരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
