/kalakaumudi/media/media_files/2025/09/28/jsnsns-2025-09-28-06-25-17.jpg)
നവിമുംബൈ: വിജയദശമി ദിനമായ ഒക്ക് ടോബർ രണ്ടിന് ഗുരുദേവഗിരിയിൽ വിദ്യാരംഭവും തുടർന്ന് ശ്രീവിദ്യാ പൂജയും ഉണ്ടായിരിക്കും.
ഗുരുദേവ ഗിരി അന്തർദ്ദേശീയ പഠനകേന്ദ്രത്തിൻ്റെ പൂമുഖത്ത് ഗുരുദേവഗിരിയിൽ വിദ്യാരംഭവും ശ്രീവിദ്യാപൂജയും തുടർന്ന് 10.30 മുതൽ ശ്രീവിദ്യാ പൂജ (സരസ്വതീ പൂജ) ആരംഭിക്കും.
പൂജയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് 9 ദിവസം സരസ്വതീമണ്ഡപത്തിൽ വച്ച് പൂജിച്ച സാരസ്വതഘൃതം നാവിൽ പകർന്നു നൽകും.
വിദ്യാരംഭത്തിനും പൂജയ്ക്കുമുള്ള ബുക്കിംഗ് ആരംഭിച്ചു.
ഫോൺ: 7304085880, 97733 90602
സാക്കിനാക്കയിൽ നവരാത്രി മഹോൽസവം ആരംഭിച്ചു സാക്കിനാക്ക : ശ്രീ നാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ നവരാത്രി മഹോൽസവം ആരംഭിച്ചു. വിജയദശമി ദിവസമായ ഒക്ടോബർ 2 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങോടെ ഉത്സവം സമാപിക്കും. ഒക്ടോബർ ഒന്നിന് വൈകിട്ട് മഹാഭഗവതിസേവയും 2 ന് രാവിലെ 7 മണി മുതൽ 10 മണി വരെ വിദ്യാരംഭവും നടക്കും. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയ്‌ക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ :98697 76018