ഗുരുദേവഗിരിയിൽ ഹരിശ്രീ കുറിക്കാൻ വൻ തിരക്ക്

മലയാളികളേക്കാൾ ഇപ്രാവശ്യം മറ്റു ഭാഷക്കാരായിരുന്നു ആദ്യാക്ഷരം കുറിക്കാനും പൂജയ്ക്കും കൂടുതൽ എത്തിയത്

author-image
Honey V G
New Update
ndndnx

നവിമുംബൈ: വിജയദശമി യോടനുബന്ധിച്ച് ഗുരുദേവഗിരിയിൽ നടത്തിയ വിദ്യാരംഭത്തിനും തുടർന്ന് നടന്ന ശ്രീവിദ്യാ പൂജയ്ക്കും നിരവധി പേരെത്തി.

മലയാളികളേക്കാൾ ഇപ്രാവശ്യം മറ്റു ഭാഷക്കാരായിരുന്നു ആദ്യാക്ഷരം കുറിക്കാനും പൂജയ്ക്കും കൂടുതൽ എത്തിയത്.

ndndnd

ഗുരുദേവഗിരി അന്തർദ്ദേശീയ പഠനകേന്ദ്രത്തിൻ്റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ ക്ഷേത്രാചാര്യൻ കുരുന്നു നാവുകളിൽ ആദ്യാക്ഷരത്തിൻ്റെ അമൃത് പകർന്നു നൽകി. 

തുടർന്ന് ശ്രീവിദ്യാ പൂജ (സരസ്വതീ പൂജ) ആരംഭിച്ചു. പൂജയിൽ പങ്കെടുത്തവർക്ക് 9 ദിവസം സരസ്വതീമണ്ഡപത്തിൽ വച്ച് പൂജിച്ച സാരസ്വത ഘൃതം നാവിൽ പകർന്നു നൽകി.