/kalakaumudi/media/media_files/2025/06/21/mnbvcfk-2025-06-21-08-04-33.jpg)
മുംബയ്: ഗുരുധർമ പ്രചരണത്തിൻ്റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം ആരംഭിച്ചിട്ടുള്ള ഗുരുവിനെ അറിയാൻ എന്ന പഠന ക്ലാസിൻ്റെ ആദ്യത്തെ ചോദ്യോത്തര മത്സരം ഇന്ന് രാവിലെ 11 മുതൽ ഗുരുദേവ ഗിരിയിൽ നടക്കും.
മന്ദിരസമിതി സോൺ ഏഴിൽപ്പെട്ട നെരുൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളിൽ നിന്നുള്ള പഠിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരമാണ് ഇന്ന് നടക്കുക.
ഓൺലൈനായി നടക്കുന്ന പഠന ക്ലാസിൽ സമിതിയുടെ എട്ടു സോണുകളിൽ നിന്നുമായി ആയിരത്തിഅഞ്ഞൂറിലേറെപ്പേർ പഠിതാക്കളായി ചേർന്നിട്ടുണ്ടെന്നും മറ്റു യൂണിറ്റുകളിലെ ചോദ്യോത്തര മത്സരം തുടർന്നുള്ള ദിവസങ്ങളിൽ നടക്കുമെന്നും മന്ദിരസമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവർ അറിയിച്ചു.
ഗുരു ധർമ പ്രചാരകനും പ്രഭാഷകനുമായ വിജയലാൽ നെടുങ്കണ്ടമാണ് ക്ലാസ് നയിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
