ഗുരുവിനെ അറിയാൻ പഠനക്കളരിയുടെ സമാപനം ഞായറാഴ്ച:അശ്വതി ഡോർജെ ഐ. പി. എസ്. മുഖ്യാതിഥി

സമിതിയുടെ എട്ട് സോണുകളിൽ നിന്നുമായി 1500 പേരാണ് ഈ ചരിത്ര പഠനക്കളരിയിൽ പങ്കാളികളായത്

author-image
Honey V G
New Update
jdndnddn

മുംബയ്: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റെയും സാംസ്കാരിക വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന "ഗുരുവിനെ അറിയാൻ " എന്ന ചരിത്ര പഠന ക്ലാസിൻ്റെ സമാപനവും മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും 23 ന് ഞായറാഴ്ച നടക്കും.

സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.

മഹാരാഷ്ട്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (സ്ത്രീ സുരക്ഷാ വിഭാഗം) മുഖ്യാതിഥിയായിരിക്കും.

പഠന ക്ലാസിൻ്റെ ആചാര്യനും മുൻ തഹ്സീൻദാരുമായ വിജയലാൽ നെടുങ്കണ്ടം വിശിഷ്ടാതിഥിയമായിരിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, വനിതാ വിഭാഗം കോ-ഓർഡിനേറ്റർ മായാസഹജൻ, വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, വത്സാ ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.

സമിതിയുടെ എട്ട് സോണുകളിൽ നിന്നുമായി 1500 പേരാണ് ഈ ചരിത്ര പഠനക്കളരിയിൽ പങ്കാളികളായത്.

യൂണിറ്റ്, സോൺ തല മത്സരങ്ങൾക്കു ശേഷം ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായവരെയാണ് ഞായറാഴ്ചത്തെ സമാപന സമ്മേളനത്തിൽ ആദരിക്കുക.

രണ്ടു മണി മുതൽ കലാപരിപാടിയും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു.