/kalakaumudi/media/media_files/2025/11/11/ndjsjsjnnn-2025-11-11-07-57-17.jpg)
നാസിക് : ചരിത്ര പ്രസിദ്ധമായ കുംഭ നഗരിയിൽ(നാസിക് ) ഹൈന്ദവം 2025 ഹിന്ദു മഹാസമ്മേളനത്തിന് വേദിയൊരുങ്ങുന്നു.
നാസിക്ക് ഡിജിപി നഗറിലെ മൗലി ലോണിൽ നവംബർ 15 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സന്യാസി ശ്രേഷ്ഠൻമാരേയും വിശിഷ്ഠ വ്യക്തികളേയും പൂർണ്ണ കുംഭം നൽകി താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കും
തുടർന്ന് ഭദ്രദീപം തെളിച്ച് പരിപാടികൾക്ക് തുടക്കം കുറിക്കും. ചടങ്ങിൽ ദക്ഷിണഭാരതത്തിലെ പ്രഥമ മഹാമണ്ഡലേശ്വർ പരം പൂജ്യ ആനന്ദവനം ഭാരതി, ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി ശ്രീശക്തി ശാന്താനന്ദ മഹർഷി, ശ്രീ രുദ്ര പീഠം മഠാധിപതി സ്വാമിനി സംഗമേശാനന്ദ സരസ്വതി വസായ് സനാതന ഹിന്ദു ധർമ്മ സഭ അധ്യക്ഷൻ കെ ബി ഉത്തംകുമാർ മറ്റ് ഹിന്ദു സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വൈകുന്നേരം 5 മണിക്ക് മഹാമണ്ഡലേശ്വർ ആനന്ദ വനം ഭാരതി സ്വാമിനി സംഗമേശാനന്ദ സരസ്വതി എന്നിവർ ഭദ്രദീപം തെളിച്ച് സമ്മേളനം ഉൽഘാടനം ചെയ്യും.
അടുത്ത വർഷം നാസിക്കിൽ നടക്കുന്ന കുംഭമേളയുടെ മുന്നോടിയായി നടക്കുന്ന ഹൈന്ദവം ഹിന്ദുമത സമ്മേളനത്തിൻ്റെ വിജയത്തിനായി അനൂപ് പുഷ്പാംഗദൻ , ഗിരീശൻ. കെ നായർ രാജപ്പൻ പ്രശാന്ത് നായർ അജിത് കുമാർ പിള്ള രാജേഷ് കുറുപ്പ് ശ്രീനിവാസൻ നമ്പ്യാർ സുരേഷ് നായർ അനിൽകുമാർ പിള്ള അംബുജൻ സജി നായർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
