/kalakaumudi/media/media_files/2025/11/17/dfhggh-2025-11-17-06-45-37.jpg)
നാസിക് : ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്ന് സ്വാമി ശക്തി ശാന്താനന്ദ മഹർഷി പറഞ്ഞു.
നാസിക്കിൽ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഹിന്ദുസമൂഹം ഒരു അഗ്നിപർവ്വതത്തിൻ്റെ മുകളിൽ നിൽക്കുന്ന പ്രതീതിയാണ്. ഹൈന്ദവ സമൂഹത്തെ ശിഥിലമാക്കാൻ ഇസ്ലാം തീവ്രവാദികളും അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടികളും കഠിനമായി പരിശ്രമിക്കുന്ന കാലഘട്ടമാണിത്.
എല്ലാ മേഖലയിലും ഹൈന്ദവ സമൂഹത്തെ തകർക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. ഹൈന്ദവർക്ക് ഭാരതമല്ലാതെ പോകാൻ മറ്റൊരിടമില്ല. ഈ വെല്ലുവിളിയെ ചെറുക്കാൻ കുടുംബശാക്തീകരണം മാത്രമാണ് പോംവഴി ശക്തി ശാന്താനന്ദ മഹർഷി കൂട്ടിച്ചേർത്തു. നമ്മുടെ രക്ഷയ്ക്കായി നാം സംഘടിക്കണം നമ്മുടെ ഐക്യം മറ്റുള്ളവർക്കും ഗുണകരമാകും ജാതിയുടേയും രാഷ്ട്രീയത്തിൻ്റേയും പേരിൽ ഹൈന്ദവ സമൂഹ വിഘടിച്ചു നിൽക്കുന്നതിനെ മുതലെടുത്ത് ഇസ്ലാമിക വൽക്കരണം നടപ്പിലാക്കാൻ തീവ്രവാദികൾ ശ്രമിക്കുകയാണ്.
കേരളത്തിൽ ഇസ്ലാമിക തീവ്രവാദികൾ ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. ശക്തി ശാന്താനന്ദ മഹർഷി വ്യക്തമാക്കി. ശബരിമലയിൽ നടക്കുന്ന കൊള്ളയിൽപ്പോലും പ്രതികരിക്കാൻ കഴിയാതെ നിസ്സംഗാവസ്ഥയിലാണ് ഹിന്ദുക്കളെന്ന് സമ്മേളനത്തിൽ സംസാരിക്കവെ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പറഞ്ഞു.
പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേള ഐതിഹാസികമായിരുന്നു 2014 ന് ശേഷം ഹൈന്ദവ സമൂഹത്തിൽ ഒരുണർവ്വ് ഉണ്ടായിട്ടുണ്ടെന്നും. ഹിന്ദു തീർത്ഥാടക കേന്ദ്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ രാജ്യത്ത് അദ്ധ്യാത്മികമായ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ടെന്നും ആനന്ദ വനം ഭാരതി അഭിപ്രായപ്പെട്ടു.
നാസിക്കിലെ കുംഭമേളയിൽ കേരളത്തിൽ നിന്ന് ലക്ഷക്കണക്കിനാളുകളെ പങ്കെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ആനന്ദവനം സ്വാമി പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/11/17/ddvvv-2025-11-17-06-48-21.jpg)
കുടുംബങ്ങളിൽ നിന്നാണ് പരിവർത്തനം തുടങ്ങേണ്ടതെന്നും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും നാമം ജപിക്കുകയും ചെയ്യുന്ന ശീലം എവിടെയോ നമുക്ക് നഷ്ടപ്പെട്ടുവെന്നും മറ്റ് വിഭാഗങ്ങൾ എത്ര തിരക്കുണ്ടെങ്കിലും വൈകുന്നേരങ്ങളിലെ പ്രാർത്ഥനകളിൽ അവർ ഒന്നിക്കുമെന്നും ഒന്നിച്ചിരുന്നുള്ള കുടുംബ പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്നും ചടങ്ങിൽ സംസാരിച്ച സ്വാമിനി സംഗമേശാനന്ദ പറഞ്ഞു.
കോവിഡ് കാലത്ത് സ്വാമി ചിദാനന്ദപുരിയുടെ പ്രേരണയാൽ ആരംഭിച്ച വസായ് ഹിന്ദു മഹാസമ്മേളനം എന്ന സങ്കൽപ്പം ഇന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും നാസിക്കു പോലുള്ള പുണ്യഭൂമിയിൽ ആദ്യമായി നടക്കുന്ന ഹൈന്ദവം സമ്മേളനത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും ഹൈന്ദ ഏകീകരണത്തിന് ഉതകുന്ന ഇത്തരം പരിപാടികൾ മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽ സംഘടിപ്പിക്കാൻ തന്നാൽ കഴിയുന്ന ശ്രമങ്ങൾ നടത്തുമെന്നും സമ്മേളനത്തിൽ ആശംസ പ്രസംഗം നടത്തവെ വസായ് സനാതന ഹിന്ദു ധർമ്മ സഭ അധ്യക്ഷൻ കെ ബി ഉത്തംകുമാർ പറഞ്ഞു.
നാസിക് എം എൽ എ സീമ തായി ഹിരെ ബി ജെ പി ജില്ലാ അധ്യക്ഷൻ സുനിൽ കേദാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആനന്ദ വനം സ്വാമിജിയെ എൻ എസ് എസ് പ്രസിഡണ്ട് രവീന്ദ്രൻ നായരും ചെങ്കോട്ട് കോണം സ്വാമിയെ എസ് എൻ ജി ട്രസ്റ്റ് പ്രസിഡണ്ട് അശോക് വാസവും സ്വാമിനി ദേവി മാതായെ നാരായണീയം പ്രമുഖ് സുധാ സദാശിവനും ഉത്തം കുമാറിനെ മുത്തപ്പൻ സേവാ സമിതിയുടെ ശക്തി സുകുമാരനും ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
പി രാജപ്പൻ സ്വാഗതവും അനൂപ് പുഷ്പാംഗദൻ നന്ദിയും പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
