ഹരിദ്വാർ ശ്രീനാരായണഗുരു ആശ്രമം പത്താം വാർഷികത്തിന്റെ നിറവിൽ

സോണൽ സെക്രട്ടറി പി.പി.കമലാനന്ദൻ, വനിതാവിഭാഗം സെക്രട്ടറി വിജയാ രഘുനാഥ്, അഡ്വൈസറി ബോർഡ് കൺവീനർ കെ. എൻ. ജ്യോതിന്ദ്രൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.

author-image
Honey V G
New Update
nnsnsnsn

മുംബൈ:ആശ്രമങ്ങളുടെ നാടായ ഹരിദ്വാറിൽ ശ്രീനാരായണ മന്ദിര സമിതിയുടെ ഉടമസ്ഥതയിലുള്ള ശ്രീനാരായണഗുരു ആശ്രമത്തിൻ്റെ പത്താമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഗുരുപൂജയും ഗുരുദേവവിരചിതമായ ഹോമമന്ത്രത്താൽ ശാന്തി ഹവനവും സമൂഹപ്രാർത്ഥനയും നടത്തി.

അൻപതോളം സന്യാസിമാർക്കും സമീപവാസികളായ ഏതാനും ആളുകൾക്കും ഉപചാരങ്ങളും ഭണ്ഡാര സമർപ്പണവും നടത്തി.

തുടർന്നു നടന്ന യോഗത്തിൽ ഹരിദ്വാർ ആശ്രമ കമ്മറ്റി കൺവീനർ എ.കെ. വേണുഗോപാൽ, ശ്രീനാരായണ മന്ദിരസമിതി പത്തുവർഷങ്ങൾക്കു മുൻപ് ഈ ആശ്രമം വാങ്ങിയത് മുതലുള്ള കാര്യങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളും വിശദീകരിച്ചു.

സോണൽ സെക്രട്ടറി പി.പി.കമലാനന്ദൻ, വനിതാവിഭാഗം സെക്രട്ടറി വിജയാ രഘുനാഥ്, അഡ്വൈസറി ബോർഡ് കൺവീനർ കെ. എൻ. ജ്യോതിന്ദ്രൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.

ആശ്രമത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയുവേഗം നടത്തുവാനും ഹരിദ്വാറിൽ എത്തുന്ന ഭക്തർക്ക് താമസിക്കാൻ പറ്റുന്നവിധത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചു.