നഗരത്തിൽ മഴ തുടരുന്നു:ബുധനാഴ്ച്ച വരെ യെല്ലോ അലെർട്ട്

മുംബൈയിലും താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലും സെപ്റ്റംബർ 23 വരെ യെല്ലോ അലേർട്ട് നീട്ടിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

author-image
Honey V G
New Update
nndnxn

മുംബൈ,:നഗരത്തിൽ ഞായറാഴ്ച മുതൽ ആരംഭിച്ച കനത്ത മഴ മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്.

ഇന്നലെയും മുംബൈയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്.

മുംബൈയിലും താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലും സെപ്റ്റംബർ 23 വരെ യെല്ലോ അലേർട്ട് നീട്ടിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

കാലാവസ്ഥാ പ്രവചനം

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ആകാശം പൊതുവെ മേഘാവൃതമായിരിക്കും, പരമാവധി താപനില 29°C ഉം കുറഞ്ഞത് 24°C ഉം ആയിരിക്കും. 

തിങ്കളാഴ്ച(രാവിലെ 8 മുതൽ രാത്രി 8 വരെ) മുംബൈയിലെ പല പ്രദേശങ്ങളിലും 50 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. ഉയർന്ന മഴ രേഖപ്പെടുത്തിയ കാലാവസ്ഥാ കേന്ദ്രങ്ങൾ ഇവയാണ്.ബോറിവിലി (65 മില്ലിമീറ്റർ); മധ് (64 മില്ലിമീറ്റർ); ബാന്ദ്ര (61 മില്ലിമീറ്റർ); ഗവന്ദ്‌പദ,ബോറിവാലി (62 മില്ലിമീറ്റർ); ദാദർ (62 മില്ലിമീറ്റർ); വോർലി (65 മില്ലിമീറ്റർ); എൻഎം ജോഷി മാർഗ്, ലോവർ പരേൽ (68 മില്ലിമീറ്റർ); ബൈക്കുല്ല ഫയർ സ്റ്റേഷൻ (70 മില്ലിമീറ്റർ)

അതേസമയം മുംബൈയിൽ ഇതിനകം ശരാശരി വാർഷിക മഴയേക്കാൾ 6% കൂടുതൽ ലഭിച്ചു.പ്രാന്തപ്രദേശങ്ങൾ ഉൾപ്പെടെ മുംബൈയുടെ ശരാശരി വാർഷിക മഴ 2205 മില്ലിമീറ്ററാണ്. തിങ്കളാഴ്ച രാവിലെ വരെ, മുംബൈയിൽ വാർഷിക മഴയുടെ 105.20% ലഭിച്ചു,