/kalakaumudi/media/media_files/2025/08/18/fdjmcn-2025-08-18-15-09-23.jpg)
മുംബൈ:തുടർച്ചയായ മൂന്നാം ദിവസവും നഗരത്തിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് പല ഭാഗങ്ങളിലും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മുംബൈയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു.ഹാർബർ സെൻട്രൽ ലൈനിലെ ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ദാദറിനും കുർളയ്ക്കും ഇടയിൽ ട്രാക്കിൽ വെള്ളം കെട്ട് ഉണ്ടായതായി യാത്രക്കാർ പറഞ്ഞു. ബാന്ദ്ര ദാദർ കുർള സയൺ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ ഈ പ്രദേശത്ത് കനത്ത ട്രാഫിക് അനുഭവപെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടാകുമെന്നും മുംബൈ നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായും ഐഎംഡി വ്യക്തമാക്കി.
പാൽഘർ, താനെ, മുംബൈ, റായ്ഗഡ് എന്നിവയുൾപ്പെടെ ജില്ലകളിൽ ഇന്നും വരും ദിവസങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
ജനങ്ങൾക്ക് അടിയന്തിര ഘട്ടങ്ങളിൽ ബന്ധപെടാനായി ബിഎംസി 916 എന്ന ഹെൽപ്പ്‌ലൈൻ നമ്പർ നൽകിയിട്ടുണ്ട്.