/kalakaumudi/media/media_files/2025/07/03/img_20250703_164152-2025-07-03-16-45-34.jpg)
താനെ:താനെ ഹില്‍ ഗാർഡൻ അയ്യപ്പഭക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
താനേ കാപുര്‍ബാവാടി മേഖലയിൽ ചേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മലയാളി മാനേജ്മെന്റ് നടത്തുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് വിദ്യാലയത്തിലെ 158 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ അയ്യപ്പഭക്തസംഘം വിതരണം ചെയ്തത്.
ദയനീയായ അവസ്ഥയിലുള്ള ചേരി പ്രദേശത്തെ ഈ മലയാളി വിദ്യാഭ്യാസ സ്ഥാപനം കഴിഞ്ഞ് 25 വർഷമായി സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നു.
അതേസമയം ഓട്ടോറിക്ഷ പോലും കടന്നു ചെല്ലാൻ പറ്റാത്ത ശോചനീയമായ അവസ്ഥയിൽ ജീവിക്കുന്ന കുട്ടികൾക്ക് പഠനത്തിനായി ചെറിയ സഹായം എത്തിച്ചു നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് അയ്യപ്പഭക്ത സംഘം സെക്രട്ടറി ശശികുമാർ നായർ പറഞ്ഞു. അയ്യപ്പഭക്ത സംഘത്തിന് വേണ്ടി കെ ജി കുട്ടി ശശികുമാർ നായർ രമേശ് ഗോപാലൻ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.