/kalakaumudi/media/media_files/2026/01/01/nenenne-2026-01-01-16-40-35.jpg)
താനെയിലെ ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം സാമൂഹ്യ സേവന രംഗത്ത് മൂന്ന് പതിറ്റാണ്ടായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ഈ വർഷവും പതിവ് മുടക്കാതെ പുതുവത്സരാഘോഷം വൃദ്ധസദനത്തിൽ സംഘടിപ്പിച്ചു.
സമൂഹത്തിലെ ആശരണരും നിരാലംബരുമായ മനുഷ്യരുടെ ഉന്നമനമാണ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭക്തസംഘം, തലോജയിലെ പരം ശാന്തിദാം വൃദ്ധാശ്രമം സന്ദർശിച്ചാണ് പുതുവത്സര ദിനം ആഘോഷിച്ചത്.
കഴിഞ്ഞ 15 വർഷമായി തുടർച്ചയായി ഓരോ പുതുവത്സരവും ഇവർ വൃദ്ധസദനവാസികളോടൊപ്പമാണ് ആഘോഷിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/01/01/mdmdmm-2026-01-01-16-41-35.jpg)
വൃദ്ധാശ്രമത്തിലെ അന്തേവാസികളോടൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്ത്, ഡൈനിംഗ് ഹാൾ വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച് കേക്ക് മുറിച്ചാണ് പുതുവത്സരത്തെ വരവേറ്റത്. തുടർന്ന്, അവർക്കാവശ്യമായ കട്ടിയുള്ള പുതപ്പുകൾ, തലയിണ കവറുകൾ, തോർത്ത്, സോപ്പ്, സോപ്പുപൊടി, ബ്രഷ്, പേസ്റ്റ്, ബിസ്കറ്റ്, കലണ്ടർ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു.
ഭക്തസംഘം പ്രവർത്തകർ അന്തേവാസികളോടൊപ്പം ഇരുന്ന് ഭക്ഷണം വിളമ്പിയതോടെ ആഘോഷം കൂടുതൽ ഹൃദയസ്പർശിയായി മാറി.
ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ ഭക്തസംഘം അംഗങ്ങൾക്കു തന്നെ മറക്കാനാകാത്ത അനുഭവമായി മാറിയതായി അവർ പറഞ്ഞു. വിവിധ മേഖലകളിൽ നിന്ന് ഇപ്പോഴും സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും, തങ്ങൾക്ക് കഴിയുന്ന രീതിയിൽ പരമാവധി സഹായം നൽകാൻ ശ്രമിക്കുന്നുണ്ടെന്നും ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം സെക്രട്ടറി ശശികുമാർ നായർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
