/kalakaumudi/media/media_files/2025/07/11/adkfodmfk-2025-07-11-19-35-47.jpg)
താനെ:താനെ ഹിൽഗാർഡൻ അയപ്പ ഭക്ത സംഘത്തിൻ്റെ ആഭ്യമുഖ്യത്തിലാണ് താനെ കാപ്പുർഭാവഡിയിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ജോസഫ് ഇംഗ്ലീഷ് വിദ്യാലയത്തിലെ മൂന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ ഫീസിനായുള്ള സാമ്പത്തിക സഹായം ചെയ്തത്.
നിർധനരായ മുന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കാണ് ഒരു വർഷത്തെ മൊത്തം ഫീസ് തുകയായ 39,715 രൂപ ഇന്ന് സ്കൂൾ മാനേജ്മൻ്റിന് അയപ്പ ഭക്തസംഘത്തിൻ്റെ ഭാരവാഹികളായ കെ.ജി. കുട്ടി,ശശികുമാർ നായർ, രമേശ് ഗോപാലൻ എന്നിവർ ചേർന്ന് കൈമാറിയത്.
ചേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ കഴിഞ്ഞ 25 വർഷത്തിലധികം വർഷമായി ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന് വേണ്ടി സഹായമെത്തിക്കാറുണ്ടെന്ന് സെക്രട്ടറി ശശികുമാർ നായർ പറഞ്ഞു.