/kalakaumudi/media/media_files/2026/01/29/ndndndnn-2026-01-29-13-28-22.jpg)
താനെ: സാമൂഹ്യ സേവന രംഗത്ത് ദീർഘകാലമായി സജീവമായി പ്രവർത്തിച്ചു വരുന്ന ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS), താനെയിലെ ആദിവാസി മേഖലയിൽപ്പെട്ട കൊങ്കണി പാട, മാൻപാടയിൽ താമസിക്കുന്ന വീരേൻ ദാമു ഗവിതിന്റെ രണ്ടു വയസ്സുള്ള മകളുടെ ശസ്ത്രക്രിയയ്ക്കായി 34,000 രൂപയുടെ സാമ്പത്തിക സഹായം നൽകി.
ചികിത്സയ്ക്കായി കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വിവരം സംഘടനയെ അറിയിച്ചതിനെ തുടർന്ന്, HGABS പ്രവർത്തകർ കുടുംബത്തെ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ രേഖകൾ പരിശോധിക്കുകയും ചെയ്തു.
തുടർന്ന് ശസ്ത്രക്രിയ ചെലവുകൾക്കായുള്ള തുക ചെക്കായി കുടുംബത്തിന് കൈമാറുകയായിരുന്നു. 1996-ൽ സ്ഥാപിതമായ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം വിദ്യാഭ്യാസം, ചികിത്സ, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ദുരിതബാധിതർക്കായി സഹായഹസ്തം നീട്ടുക എന്ന ലക്ഷ്യത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾ തുടരുമെന്നും സെക്രട്ടറി ശശികുമാർ നായർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
