/kalakaumudi/media/media_files/2025/11/06/mdndndn-2025-11-06-07-27-14.jpg)
ഇറ്റാനഗർ :അരുണാചൽ പ്രദേശ് ഗവർണർ മഹാനിയവർ ഹിമാലയൻ സർവകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും (RUSA) പ്രതിനിധി സംഘവുമായി നവംബർ 4, ഉച്ചയ്ക്ക് 12 മണിക്ക് ഇറ്റാനഗറിലെ രാജ്ഭവനിൽ വച്ച് ഉന്നതതല യോഗം നടത്തി.
പ്രതിനിധി സംഘത്തിൽ പ്രൊ. (ഡോ.) പ്രകാശ് ദിവാകരൻ, വൈസ് ചാൻസലർ, ഹിമാലയൻ സർവകലാശാല; മിന്റോ എറ്റെ, ഡെപ്യൂട്ടി ഡയറക്ടർ (RUSA), ഉന്നത വിദ്യാഭ്യാസ വകുപ്പ്; വിജയ് ത്രിപാഠി, രജിസ്ട്രാർ, ഹിമാലയൻ സർവകലാശാല; കിഡോ ബാഗ്ര, ഡെപ്യൂട്ടി രജിസ്ട്രാർ, ഹിമാലയൻ സർവകലാശാല എന്നിവരടങ്ങിയിരുന്നു
യോഗത്തിൽ ഗവർണർ മഹാനിയവർ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹിമാലയൻ സർവകലാശാലയുടെ സംഭാവനകൾ അഭിനന്ദിച്ചു.
സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഗവർണർ ചൂണ്ടിക്കാട്ടി. യുവജന ശാക്തീകരണത്തിനായി നൈപുണ്യ വികസനം, നേത്യത്വ പരിശീലനം, നൂതന വിദ്യാഭ്യാസ പരിപാടികൾ എന്നിവ ദേശീയ വികസന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഗവർണർ വ്യക്തമാക്കി.
കൃഷിയുടെയും വ്യവസായത്തിന്റെയും മേഖലകളിൽ സംസ്ഥാനത്തിനുള്ള വൻ സാധ്യതകളെയും ഗവർണർ ഉന്നയിച്ചു. പച്ചക്കറി കയറ്റുമതിയും കൃഷി അടിസ്ഥാനമാക്കിയ വ്യവസായങ്ങളുടെയും വളർച്ചയുടെയും അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും ഗവർണർ നിർദേശിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/11/06/ndndnn-2025-11-06-07-28-31.jpg)
സർവകലാശാലകൾ, സർക്കാർ വകുപ്പുകൾ, സ്വകാര്യ മേഖല എന്നിവ തമ്മിലുള്ള സഹകരണത്തിലൂടെ ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.
പ്രൊ. (ഡോ.) പ്രകാശ് ദിവാകരൻ ഗവർണറുടെ മാർഗനിർദ്ദേശത്തിനും പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തി, ഹിമാലയൻ സർവകലാശാല സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവും സാമൂഹ്യ-സാമ്പത്തിക പുരോഗതിയും ലക്ഷ്യമാക്കി സജീവമായി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
