മറാത്തി ചിത്രം 'ഖാലിദ് കാ ശിവാജി' നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി

കൃത്യമല്ലാത്തതും അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ചിത്രീകരണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കൂടാതെ മറാത്ത രാജാവിന്റെ അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും സംഘടന പറഞ്ഞു.

author-image
Honey V G
New Update
cfcchhh

മുംബൈ:മറാത്തി ചിത്രമായ 'ഖാലിദ് കാ ശിവാജി' നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതിയും രംഗത്ത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വേറെയും ചില ഹിന്ദു സംഘടനകൾ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ചിത്രത്തിൽ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള ചരിത്ര വസ്തുതകൾ വളച്ചൊടിച്ചതായാണ് സമിതിയുടെ ആരോപണം. ഇതിനാൽ 'ഖാലിദ് കാ ശിവാജി' ചിത്രം നിരോധിക്കണമെന്നു ഹിന്ദു ജൻ ജാഗ്രതി സമിതി വക്താക്കൾ ആവശ്യപ്പെട്ടു.

മറാത്ത രാജാവിനെ മതേതരനായി തെറ്റായി ചിത്രീകരിക്കുന്നതിനാണ് മറാത്തി ഫീച്ചർ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതെന്നും ഹിന്ദു സംഘടന ആരോപിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ ചരിത്രപരമായി കൃത്യമല്ലാത്തതും അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ചിത്രീകരണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കൂടാതെ മറാത്ത രാജാവിന്റെ അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും സംഘടന പറഞ്ഞു.

ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിൽ 35% മുസ്ലീങ്ങളാണെന്നും അദ്ദേഹത്തിന്റെ അംഗരക്ഷകരിൽ 11 പേർ മുസ്ലീങ്ങളാണെന്നും അദ്ദേഹം റായ്ഗഡ് കോട്ടയിൽ ഒരു പള്ളി പണിതു എന്നുമുള്ള ചിത്രത്തിന്റെ അവകാശവാദങ്ങൾ സംഘടന നിഷേധിച്ചു. ഈ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതാണെന്നും വിശ്വസനീയമായ ചരിത്ര തെളിവുകൾ ഇല്ലെന്നും ആരോപിച്ചു.