കുറഞ്ഞ ചിലവിൽ കൂടുതൽ രുചിയുമായി ഹോട്ടൽ "ഫുഡിസ് കോർണർ' താനെയിലും

മലബാർ ചിക്കൻ ബിരിയാണി, പൊറോട്ട,ചിക്കൻ സാൻഡ്‌വിച്ച്, വിവിധ തരത്തിലുള്ള കേരള സ്റ്റൈൽ ചിക്കൻ കറികൾ, എന്നിവ ഫുഡീസ് കോൺറിന്റെ 'സ്പെഷ്യൽ ഐറ്റംസിൽ' ഉൾപ്പെടുന്നു.

author-image
Honey V G
New Update
ggjnnnbh

താനെ:താനെയിലെ സവർക്കർ നഗറിലാണ് 'ഫുഡിസ് കോർണറി'ന്റെ പുതിയ ബ്രാഞ്ച് ആരംഭിച്ചത്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ബ്രാഞ്ചുകളുള്ള ഫുഡിസ് കോർണറി'ന് 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.

സൗദി അറേബ്യ, യു എ ഇ,ഖത്തർ,എന്നിവിടങ്ങളിലാണ് ഹോട്ടലിന് ഇതിന് മുമ്പ് ബ്രാഞ്ചുകളുള്ളത്.കേരളത്തിന്റെ തനതായ ഭക്ഷണങ്ങൾക്ക് പുറമെ രുചികരമായ അറേബ്യൻ രീതിയിലുള്ള ഭക്ഷണവും ഹോട്ടലിൽ ലഭ്യമാണ്.

nemrkdm

മലബാർ ബിരിയാണി, പൊറോട്ട,ചിക്കൻ സാൻഡ്‌വിച്ച്, വിവിധ തരത്തിലുള്ള കേരള സ്റ്റൈൽ ചിക്കൻ കറികൾ, എന്നിവ ഫുഡീസ് കോൺറിന്റെ 'സ്പെഷ്യൽ ഐറ്റംസിൽ' ഉൾപ്പെടുന്നു. കൂടാതെ സ്വന്തമായി നിർമ്മിച്ച വിവിധ തരം അച്ചാറുകൾ ഉൾപ്പെടെ 30 ഓളം പ്രൊഡക്ടസും ഹോട്ടലിൽ ലഭ്യമാണ്. 

nmxmxm

മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ആശയമെന്നും ഹോട്ടൽ ആരംഭിച്ചത് മുതൽ തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മാനേജ്മെന്റ് വക്താക്കൾ അറിയിച്ചു.പാർട്ടി ഓർഡറുകളും സ്വീകരിക്കുന്നതായും വക്താക്കൾ പറഞ്ഞു. 

nzndkdj

താനെയിലുള്ള എസ് ആർ ഗ്രൂപ്പ് ആണ് താനെ ബ്രാഞ്ചിന്റെ സംരംഭകർ. സോഷ്യൽ മീഡിയ വഴിമാത്രമുള്ള പബ്ലിസിറ്റി കൈമുതലാക്കി മുന്നേറുന്ന ഈ ഹോട്ടലിൽ ഉച്ച സമയത്തും വൈകുന്നേരവും സ്ഥിരമായി എത്തുന്ന ഭക്ഷണപ്രിയരുടെ ഇടമായി മാറി. പരിമിതമായ സൗകര്യങ്ങളിൽ ശുചിത്വമുറപ്പുവരുത്തി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്നും കീശ കാലിയാക്കാതെ പല വിഭവങ്ങളും കഴിക്കാം. 

രുചികരമായ വിവിധ തരത്തിലുള്ള സാൻഡ്‌വിച്ച്കളാണ് ഹോട്ടലിലെ മറ്റൊരു പ്രത്യേകത.ചിക്കൻ ബ്രോസ്റ്റഡ് സാൻഡ്‌വിച്ച്,ചിക്കൻ ബർഗർ,ചിക്കൻ മസാല ഫ്രൈ,ചിക്കൻ പൊറോട്ട സാൻഡ്‌വിച്ച്, പ്രോൺസ് സാൻഡ്‌വിച്ച്,എന്നിവയുടെ രുചിയും ആവോളം ആസ്വദിക്കാം.

mznsksk

പ്രഭാത ഭക്ഷണത്തിനായി ഇഡലി,ദോശ, മസാല ദോശ ,എന്നിവയും ഹോട്ടലില്‍ ഒരുക്കുന്നുണ്ട്. മിതമായ നിരക്കിൽ ലഭ്യമാകുന്ന, രുചിയേറിയ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും.വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ പരിസരവും ആഥിത്യമര്യാദകളനുസരിച്ചു പെരുമാറുന്ന ജീവനക്കാരും ഈ ഭക്ഷണശാലയുടെ മുതൽക്കൂട്ടാണ്.ഫ്രീ ഹോം ഡെലിവറി താനെയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:90822 06932 98205 99418