സുസ്ഥിര സാങ്കേതിക മുന്നേറ്റങ്ങളുടെ സംഗമം; ICNTE 2026 ജനുവരി 16, 17-ന്

എഞ്ചിനീയറിംഗ് മേഖലയിലെ പുതുതലമുറ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര തലത്തിലുള്ള സമ്മേളനമാണിത്

author-image
Honey V G
New Update
msmsmsm

നവിമുംബൈ : വാശിയിലെ അഗ്‌നേൽ ടെക്നിക്കൽ എജുക്കേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അഗ്‌നേൽ ചാരിറ്റീസ് ഫാ. സി. റോഡ്രിഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (FCRIT)യുടെ നേതൃത്വത്തിൽ 2026 ജനുവരി 16, 17 തീയതികളിൽ “6th Biennial International Conference on Nascent Technologies in Engineering (ICNTE 2026)” സംഘടിപ്പിക്കും.

എഞ്ചിനീയറിംഗ് മേഖലയിലെ പുതുതലമുറ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര തലത്തിലുള്ള സമ്മേളനമാണിത്. IEEE മഹാരാഷ്ട്ര സെക്ഷനും IEEE ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻസ് സൊസൈറ്റിയും സമ്മേളനത്തിന് സാങ്കേതിക പിന്തുണ നൽകുന്നുണ്ട്.

ഇന്ത്യയിലെയും വിദേശത്തെയും ഗവേഷകർ, അധ്യാപകർ, വ്യവസായ രംഗത്തെ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനും സാങ്കേതിക അറിവുകൾ പങ്കുവെക്കുന്നതിനും ഈ കോൺഫറൻസ് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

“സുസ്ഥിര സാങ്കേതികവിദ്യകൾ” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം. സുസ്ഥിര വികസനത്തിന് സഹായകമായ നവീന എഞ്ചിനീയറിംഗ് ആശയങ്ങൾ, ഗവേഷണ കണ്ടെത്തലുകൾ, വ്യവസായ അനുഭവങ്ങൾ എന്നിവ സമ്മേളനത്തിൽ അവതരിപ്പിക്കും.

അക്കാദമിക് രംഗത്തിനും വ്യവസായ മേഖലയ്ക്കും ഒരുപോലെ പ്രയോജനകരമായ ചർച്ചകൾക്ക് ICNTE 2026 വഴിയൊരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.