/kalakaumudi/media/media_files/2025/06/11/7TcXFcLH8jenWKumk3oT.jpg)
മുംബൈ:ജൂൺ 12 മുതൽ 17 വരെ സംസ്ഥാനത്തുടനീളം ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
“കൊങ്കണിലും മധ്യ മഹാരാഷ്ട്രയിലും ഈ കാലയളവിൽ ചില സ്ഥലങ്ങളിൽ കനത്തതോ വളരെ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്,” ഐഎംഡി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം മുംബൈയിലും താനെയിലും കൊങ്കൺ മേഖലയിലും ജൂൺ 13, 14 തീയതികളിൽ അതിശക്തമായ മഴ പ്രവചിക്കപ്പെടുന്നു.
ചൊവ്വാഴ്ച, മുംബൈയിൽ പരമാവധി ചൂട് 32.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 26.8 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. അടുത്ത 48 മണിക്കൂർ നേരത്തേക്ക് താപനില ഇതേ പരിധിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ജൂൺ 12 മുതൽ 14 വരെയുള്ള കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐഎംഡി നിർദ്ദേശിച്ചിട്ടുണ്ട്.