/kalakaumudi/media/media_files/2025/07/05/rindkkkks-2025-07-05-09-50-20.jpg)
മുംബൈ: ജൂലൈ 5 മുതൽ 8 വരെ മഹാരാഷ്ട്രയിൽ കനത്ത മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. കൊങ്കൺ, വിദർഭ,മധ്യ മഹാരാഷ്ട്രയിലെ പ്രദേശങ്ങളിൽ ഈ കാലയളവിൽ കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
കൂടാതെ, മഹാബലേശ്വർ, ലോനാവാല തുടങ്ങിയ മേഖലകളിലും താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാൽ ഓറഞ്ച് അലേർട്ട് നൽകിയതായും ഐ എം ഡി അറിയിച്ചു.
അതേസമയം മുംബൈയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത കാണുന്നു വെന്നും നഗരത്തിൽ യെല്ലോ അലേർട്ട് നൽകിയതായും കാലാവസ്ഥ വകുപ്പ് ഇറക്കിയ പത്ര കുറിപ്പിൽ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് ഈ കാലയളവിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം പറഞ്ഞു.