മുംബൈയിൽ രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്: നാളെ റെഡ് അലെർട്ട്

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയോടൊപ്പം ഇടിമിന്നൽ ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.

author-image
Honey V G
New Update
cnnnn

മുംബൈ:മുംബൈ, താനെ, റായ്ഗഡ്, പാൽഘർ ജില്ലകളിൽ സെപ്റ്റംബർ 28 ഞായറാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയോടൊപ്പം ഇടിമിന്നൽ ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. തിങ്കളാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം യെല്ലോ അലെർട്ട് പ്രഖ്യാപിച്ച മുംബൈയിൽ ചില ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ ലഭിച്ചു.

സെപ്റ്റംബറിൽ ഇതുവരെ മുംബൈയിൽ 445 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്.സാധാരണ ശരാശരി 370 മില്ലിമീറ്ററാണ് ലഭിക്കാറുള്ളത്.