ഭോപ്പാലിൽ സാഹിത്യ സാംസ്‌കാരിക കലാസംഗമം ആഗസ്റ്റ് പത്തിന്

ഭോപ്പാൽ ഹേമ സ്‌കൂളിൽ രാവിലെ 10 മുതൽ പരിപാടികൾക്ക് തുടക്കം കുറിക്കും. കഥ/ കവിത ശില്പശാല, നടൻ പാട്ടുകൾ, കവിയരങ്ങ്, കാവ്യനൃത്താവിഷ്കാരം, ജനിതക പഠനം(ആരാണ് ഇന്ത്യക്കാർ), പരിസ്ഥിതി ബോധവൽക്കരണം, ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന, പ്രസംഗ മത്സര വിജയികൾക്ക് സമ്മാനദാനം, സാംസ്‌കാരിക സമ്മേളനം എന്നിവയായിരിക്കും പരിപാടികൾ

author-image
Honey V G
New Update
jajajsnsn

ഭോപ്പാൽ : കേരള സാഹിത്യ അക്കാദമിയും ഭോപ്പാൽ പുരോഗമന സാഹിത്യ സംഘവും ചേർന്ന് ആഗസ്റ്റ് പത്തിന് സാഹിത്യ സാംസ്‌കാരിക കലാസംഗമം സംഘടിപ്പിക്കുന്നു. ഭോപ്പാൽ ഹേമ സ്‌കൂളിൽ രാവിലെ 10 മുതൽ പരിപാടികൾക്ക് തുടക്കം കുറിക്കും.

കഥ/ കവിത ശില്പശാല, നടൻ പാട്ടുകൾ, കവിയരങ്ങ്, കാവ്യനൃത്താവിഷ്കാരം, ജനിതക പഠനം(ആരാണ് ഇന്ത്യക്കാർ), പരിസ്ഥിതി ബോധവൽക്കരണം, ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന, പ്രസംഗ മത്സര വിജയികൾക്ക് സമ്മാനദാനം, സാംസ്‌കാരിക സമ്മേളനം എന്നിവയായിരിക്കും പരിപാടികൾ.

കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡണ്ട്  അശോകൻ ചരുവിൽ മുഖ്യാതിഥിയും, എം കെ മനോഹരൻ(സംഘടനാ സെക്രട്ടറി പു ക സ കേരളം/കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം), ഡോ. മിനി പ്രസാദ്(സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം), കണക്കൂർ ആർ സുരേഷ്‌കുമാർ(എഴുത്തുകാരൻ), ഡോ. അലക്സ് പ്രസാദ്(ശാസ്ത്ര പ്രഭാഷകൻ) എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും.