സേവന രാഷ്ട്രീയത്തിന് വിജയം; തൃശ്ശൂർകാരൻ ജഗദീഷ് മുംബൈയിൽ വീണ്ടും നഗര സഭ അംഗം

കോവിഡ് കാലഘട്ടത്തിൽ ധാരാവിയിൽ വ്യാപകമായ ജനകീയ സേവന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ ജഗദീഷ്, കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട സ്വദേശിയാണ്.

author-image
Honey V G
New Update
bsbssb

മുംബൈ : ബ്രിഹൺമുംബൈ മുൻസിപ്പൽകോർപറേഷൻ (BMC) തിരഞ്ഞെടുപ്പിൽ വാർഡ് നമ്പർ 185 (G/North) ൽ ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) – SSUBT സ്ഥാനാർത്ഥിയായ ടി. എം. ജഗദീഷ് വിജയിച്ചു.

ഇത് രണ്ടാമത്തെ തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപെടുന്നത്.

കോവിഡ് കാലഘട്ടത്തിൽ ധാരാവിയിൽ വ്യാപകമായ ജനകീയ സേവന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ ജഗദീഷ്, കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട സ്വദേശിയാണ്.

ബിജെപി മുംബൈ ഉപാധ്യക്ഷനും ബിഎംസിയിലെ മുൻ പ്രതിപക്ഷ നേതാവുമായ രവി രാജയെയാണ് ജഗദീഷ് പരാജയ പെടുത്തിയത്.

44 വർഷം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച ശേഷം ബിജെപിയിൽ ചേർന്ന രവി രാജ, ധാരാവിയിലെ വാർഡ് 185ൽ പരാജയപ്പെടുക യായിരുന്നു.

ദുരിതസമയങ്ങളിൽ പ്രദേശവാസികളുടെ ഒപ്പം ഉറച്ചുനിന്ന നേതാവെന്ന നിലയിൽ ജഗദീഷ് വലിയ ജനപിന്തുണ നേടുകയുണ്ടായി.

ശിവസേനയിൽ നിന്ന് നിരവധി മുതിർന്ന നേതാക്കൾ ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയ ഘട്ടത്തിലും, ഉദ്ധവ് ബാലാസാഹേബ് താക്കറെ പക്ഷത്ത് ഉറച്ചുനിന്ന നേതാക്കളിൽ ഒരാളാണ് ജഗദീഷ് തൈ വളപ്പിൽ.

G/North വാർഡ് മുംബൈയിലെ പ്രധാന വാർഡുകളിൽ ഒന്നായതിനാൽ, ഈ വിജയം BMC തിരഞ്ഞെടുപ്പിൽ SSUBTയ്ക്ക് ലഭിച്ച ശ്രദ്ധേയമായ നേട്ടമായി കണക്കാക്കപ്പെടുന്നു.