/kalakaumudi/media/media_files/2026/02/14/nndndn-2026-02-14-13-49-19.jpg)
മുംബൈ : മുളുണ്ട് വെസ്റ്റിൽ നിർമാണത്തിലിരുന്ന മുംബൈ മെട്രോ ലൈൻ 4 ന്റെ പദ്ധതിയുമായി ബന്ധപ്പെട്ട തൂണിൽ നിന്ന് കോൺക്രീറ്റ് സ്ലാബ് അപ്രതീക്ഷിതമായി താഴേക്ക് പതിച്ചു.
മുളുണ്ട് എൽ ബി എസ് മാർഗ് ജോൺസൺ & ജോൺസൺ കമ്പനിയുടെ മുന്നിൽ വെച്ചാണ് അപകടം നടന്നത്.റോഡിലൂടെ പോയിരുന്ന ഒരു ഓട്ടോറിക്ഷയുടെയും കാറിന്റെയും മേൽ പതിക്കുകയായിരുന്നു കോൺക്രീറ്റ് സ്ലാബ്.
അപകടത്തിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചു.4 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.
/filters:format(webp)/kalakaumudi/media/media_files/2026/02/14/bvnmmm-2026-02-14-13-51-52.jpg)
പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം നിർമാണ സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
