/kalakaumudi/media/media_files/2025/08/15/jajdjdjmn-2025-08-15-20-50-25.jpg)
മുംബൈ:രാജ്യത്തിന്റെ സ്വാതന്ത്യദിനാഘോഷങ്ങളോടനുബന്ധിച്ച് പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അശരണർക്കും ആലംബഹീനർക്കും ഭക്ഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
ഈ ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് ഡോ.മധുകുമാർ എ നായരുടെ അഭാവത്തിൽ വൈസ് പ്രസിഡൻ്റുമാരായ മുജീബ് റഹ്മാൻ പി.ടി പുരുഷോത്തമൻ ജനറൽ സെക്രട്ടറി വി എ .ഷൈജു, സമാജം മുൻ പ്രസിഡൻ്റ് ടി ജി സുരേഷ്കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായ സജീവൻ എൻ വി ജോൺസൺ കെ.വി ഭാരവാഹികളായ ഗോപിനാഥൻ പി കെ, പ്രതാപ് പണിക്കർ, , ഷിനോജ് അസർ ടി വനിതാ അംഗങ്ങളായ ഗീതാ സുരേഷ് മഞ്ജു പ്രതാപ്,,രുഗ്മിണി ഗോപിനാഥൻ സിമി ദിലീപ് റൂബി ജോൺസൺ നൈന സുരേഷ് രസ്ന ഷിനോജ് എന്നിവർ നേതൃത്വം നൽകി.
സമാജം അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കും സഹകരണത്തിനും സമാജം ട്രഷറർ ദേവദാസ് വി എം നന്ദി രേഖപ്പെടുത്തി .