/kalakaumudi/media/media_files/2025/10/25/mtnfmfn-2025-10-25-09-30-04.jpg)
താനെ : ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ താനെ ഡിവിഷന്റെ ഉത്ഘാടനം ഇന്ന് വൈകുന്നേരം 6.30ന് താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ചെക്ക് നാകക്ക് സമീപം ആർ-നെസ്റ്റ് ബാങ്ക്വറ്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
വൈകുന്നേരം 6.30-ന് ആരംഭം കുറിക്കുന്ന ചടങ്ങിൽ വിശിഷ്ട അതിഥികളെ കേരളീയ വാദ്യഘോഷങ്ങളുടെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും.
ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ മുഖ്യാതിഥിയായിരിക്കും. വിവിധ ഭാഷകളിൽ മുന്നൂറിലേറെ പുസ്തകങ്ങൾ രചിച്ച അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ ചടങ്ങിൽ ആദരിക്കും.
അക്ബർ ട്രാവൽസ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൾ നാസറിന് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവാർഡ് ചടങ്ങിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ സമ്മാനിക്കും.
2005 ൽ ആരംഭിച്ച അവാർഡുകൾ ഇതിനകം 16 രാജ്യങ്ങളിൽ നിന്നുള്ള 92 പ്രഗത്ഭരെ അംഗീകരിച്ചിട്ടുണ്ട്. ഈ അന്താരാഷ്ട്ര ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഡോ അബ്ദുൽ നാസർ. മുൻകാല ജേതാക്കളിൽ എം.എ. യൂസഫലിയും ഉൾപ്പെടുന്നു.
ഗതാഗതവകുപ്പ് മന്ത്രി പ്രതാപ് സർനായക്, സംസ്ഥാന ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാൻ, താനെ എംപി നരേഷ് മാസ്‌കെ, കല്യാൺ എംപി ശ്രീകാന്ത് ഷിന്ദേ, താനെ എംഎൽഎ സഞ്ജയ് കെൽകർ, മഹാരാഷ്ട്ര റീജണൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് കുമാരൻനായർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും
ഐഎസിസി മുംബൈ താനെ പ്രസിഡന്റ് അഡ്വ പി.ആർ. രാജ് കുമാർ അധ്യക്ഷത വഹിക്കും. കേന്ദ്ര ഭാരവാഹികളായ ആറ്റക്കോയ പള്ളിക്കണ്ടി, കുഞ്ഞു മുസാഹിബ്, ചെയർമാൻ ഭൂപേഷ് ബാബു തുടങ്ങിയവർ സംസാരിക്കും.
ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് നായർ സ്വാഗതവും ജനറൽ സെക്രട്ടറി കൃഷ്ണനുണ്ണി മേനോൻ നന്ദിയും പറയും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
