ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ മുംബൈ താനെ ഡിവിഷൻ ഉത്ഘാടനം ഒക്ടോബർ 25ന്;അക്ബർ ട്രാവെൽസ് ചെയർമാൻ അബ്ദുൾ നാസറിന് അന്താരാഷ്ട്ര പുരസ്കാരം നൽകി ആദരിക്കും

ചടങ്ങിൽ അഡ്വ പി എസ് ശ്രീധരൻ പിള്ളയുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ മുന്നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അദ്ദേഹത്തെ ആദരിക്കും

author-image
Honey V G
New Update
bnnnm

താനെ : ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ മഹാരാഷ്ട്ര ചാപ്റ്റർ, മുംബൈ താനെ ഡിവിഷൻ ഉത്ഘാടനം ഒക്ടോബർ 25 ശനിയാഴ്ച വൈകുന്നേരം 6.30ന് താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ചെക്ക് നാകക്ക് സമീപം ആർ-നെസ്റ്റ് ബാങ്ക്വറ്റ് ഹാളിൽ വച്ചായിരിക്കും ചടങ്ങുകൾ അരങ്ങേറുക.

bbccnm

ചടങ്ങിൽ അക്ബർ ട്രാവൽസ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുൾ നാസറിന് മുഖ്യാതിഥിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ'ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവാർഡ്' സമർപ്പിക്കും.

ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സർനായക്, മുൻ മിസോറാം, ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള, സംസ്ഥാന ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാൻ, താനെ എം പി നരേഷ് മാസ്‌കെ, കല്യാൺ എം പി ഡോ . ശ്രീകാന്ത് ഷിൻഡെ, താനെ എം എൽ എ സഞ്ജയ് കെൽകർ, മഹാരാഷ്ട്ര റീജിയണൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് ലയൺ കുമാരൻ നായർ, അക്ബർ ട്രാവൽസ് ഇന്റർനാഷണൽ ചെയർമാൻ ഡോ. അബ്ദുൽ നാസർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും

ചടങ്ങിൽ അഡ്വ പി എസ് ശ്രീധരൻ പിള്ളയുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ മുന്നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അദ്ദേഹത്തെ ആദരിക്കും.

ഐ എ സി സി മുംബൈ താനെ പ്രസിഡന്റ് അഡ്വ പി ആർ രാജ്‌കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര ഭാരവാഹികളായ ആറ്റക്കോയ പള്ളിക്കണ്ടി, കുഞ്ഞു മുസാഹിബ് തുടങ്ങിയവർ പങ്കെടുക്കും.

ജനറൽ സെക്രട്ടറി ശ്രീകിഷ്ണനുണ്ണി മേനോൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് നായർ എന്നിവർ പരിപാടി നിയന്ത്രിക്കും.