/kalakaumudi/media/media_files/2026/02/03/mxmdmxmm-2026-02-03-00-10-51.jpg)
വാഷിങ്ടൻ: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരകരാർ ധാരണയിലെത്തി.
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനുശേഷമാണ് ഇരു രാജ്യങ്ങളും പരസ്പര വ്യാപാരത്തിൽ തീരുവ കുറയ്ക്കാൻ തീരുമാനിച്ചത്.
ഇതനുസരിച്ച്, നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കും.
കൂടാതെ ഇന്ത്യയ്‌ക്കെതിരെ ചുമത്തിയിരുന്ന 25 ശതമാനം പിഴതീരുവയും യുഎസ് പിൻവലിക്കും.
ഇതിനുപകരമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്താൻ സമ്മതിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
