/kalakaumudi/media/media_files/2025/10/03/dshjnn-2025-10-03-20-02-14.jpg)
മുംബൈ:ഇൻമെക്കിൻ്റെ ഗ്ലോബൽ സെക്രട്ടറി ജനലായി മുംബൈ വ്യവസായിയായ ഡോ.സുരേഷ് കുമാർ മധുസൂദനനെ വീണ്ടും തിരഞ്ഞെടുത്തു ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് (ഇൻമെക്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. പി.ജെ. അപ്രേം പ്രസിഡൻ്റും,വി.എസ്സ്.അബ്ദുൽ കരിം വൈസ് പ്രസിഡൻ്റും,തോമസ് ഓലിക്കൽ സെക്രട്ടറിയും,ഹരി കുമാർ മേനോൻ ട്രഷറും,പി.ടി.സുരേഷ് ജോയിൻ്റ് സെക്രട്ടറിയുമായാണ് തിരഞ്ഞെടുത്തത്.
ഏ എൻ. ഷാജി, ബേബി ജോൺ, മാൽബിൻ വിക്ടർ,എം.കെ.നവാസ്എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ.
ഇൻമെക്കിൻ്റെ ഗ്ലോബൽ സെക്രട്ടറി ജനറലായി മുംബൈ വ്യവസായിയായ ഡോ. സുരേഷ് കുമാർ മധുസൂദനനെ വീണ്ടും തിരഞ്ഞെടുത്തു.
ഇന്ത്യയിലേയും മദ്ധ്യ പൂർവ്വ ഏഷ്യയിലേയും സാമ്പത്തിക വ്യവസായിക വാണിജ്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായികളും പ്രൊഫഷണൽസും ചേർന്ന് 2020 -ൽ രൂപീകൃതമായ സംഘടനയാണ് ഇൻമെക്.
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡെൽഹി,യൂ.ഏ.ഈ,ഒമാൻ,സൗദി അറേബ്യ,കുവൈറ്റ് എന്നിവിടങ്ങളിൽ ഇൻമെക്കിന് ചാപ്റ്ററുകൾ ഉണ്ട് എന്നു സെക്രട്ടറി തോമസ് ഓലിക്കൽ അറിയിച്ചു.