/kalakaumudi/media/media_files/2025/10/18/jcnxm-2025-10-18-08-15-41.jpg)
മുംബൈ: മലേഷ്യയിലെ മലാക്കയിൽ നടന്ന ഓപ്പൺ സ്കേറ്റിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ 2000 മീറ്റർ മത്സരത്തിൽ സാംഗ്ലിയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി പ്രണീൽ ഷൈജു രണ്ടാം സ്ഥാനത്തെത്തി.
2000 മീറ്ററിൽ വെള്ളി മെഡൽ നേടിയ പ്രണീഷ് 400 മീറ്റർ മത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി.12 ഓളം രാജ്യങ്ങൾ പങ്കെടുത്ത ഈ മത്സരത്തിൽ 400 മീറ്ററിൽ 1 സെക്കൻ്റ് വ്യത്യാസത്തിലാണ് വെളളി മെഡൽ നഷ്ടമായത്.
പ്രണിൽ ഷൈജു. ഈ വർഷത്തെ ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ഭാരത് ബുക്ക് ഓഫ് വേൾഡ് റികോർഡ് യുനൈറ്റ് സ്റ്റേറ്റ് ഓഫ് അമേരിക്ക വേൾഡ് റിക്കോർഡ് ഗിന്നസ് ഇന്ത്യൻ വേൾഡ് റികോർഡ് യുഎൻ എ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
അതുപോലെ മഹാരാഷ്ട്ര ഗോവ കർണ്ണാടക സംസ്ഥാനങ്ങളിൽ നടന്ന മത്സരങ്ങളിൽ പല വിജയങ്ങളും കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗിന്നസ് വേൾഡ് റിക്കോർഡിന് അർഹനായിരുന്നു.കഴിഞ്ഞ ദിവസമാണ് മഹാരാഷ്ടയിലെ കായിക മത്സരാർത്ഥികൾക്കുള്ള ഖേൽരത്ന പുരസകാരം നൽകി ആദരിച്ചത്.
പശ്ചിമ മഹാരാഷ്ട്രയിലെ ജയ്സിംഗ്പൂർ നിവാസിയും അൽഫോൺസാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ് പ്രണീൽ ഷൈജു.
ലോകത്തിലെ 12 രാജ്യങ്ങളിൽ നിന്നുള്ള 30 ഓളം സ്കേറ്റിംഗ് ക്ലബ്ബുകൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. കോലാപ്പൂരിലെ തേജസ്സ് സ്കേറ്റിംഗ് അക്കാദമിയിൽ കോച്ച് തേജസ്സ് പാട്ടീലിന്റെ ശിക്ഷണത്തിലാണ് പ്രണിൽ പരിശീലനം നടത്തുന്നത്.
സാംഗ്ലി കേരള സമാജം ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലയിൽ പഴയങ്ങാടി സ്വദേശയുമായ ഷെജു വി. എ യുടെ മകനായ പ്രണിലിനെ കേരള സമാജം സാംഗ്ലിയുടെ പ്രസിഡന്റ് K.P. അർഷദ്,T.G.സുരേഷ് കുമാർ, സമാജം പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.