/kalakaumudi/media/media_files/2025/09/05/nnxmxm-2025-09-05-13-52-48.jpg)
മുംബൈ:സോലാപൂരിൽ അനധികൃതമായി മണ്ണ് ഖനനം നടത്തുന്നതിനെതിരെ നടപടിയെടുക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നടത്തിയ ചൂടേറിയ വാഗ്വാദമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
ഓഗസ്റ്റ് 31 ന് ഒരു നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ഭാരവാഹിയുടേ ഫോണിലാണ് സബ് ഡിവിഷണൽ പോലീസ് ഓഫീസറായ ഐ പി എസ് അഞ്ജന കൃഷ്ണയുമായി അജിത് പവാർ രണ്ട് മിനിറ്റ് സംസാരിച്ചത്.
എന്നാൽ ഇന്നലെ മുതലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറൽ ആയത്.
"സുനോ, മേ ഉപ് മുഖ്യമന്ത്രി ബോൽ രഹാ ഹു ഔർ ആപ്കോ ആദേശ് ദേതാ ഹു കി വോ റോക്വോ (കേൾക്കൂ, ഞാൻ ഉപമുഖ്യമന്ത്രിയാണ്, അത് നിർത്താൻ നിങ്ങൾക്ക് ഉത്തരവ് നൽകുന്നു)," റോഡ് നിർമ്മാണത്തിനായി മണ്ണ് അനധികൃതമായി ഖനനം ചെയ്തുവെന്ന പരാതിയിൽ നടപടിയെടുക്കാൻ സോളാപൂരിലെ കുർദു ഗ്രാമത്തിലെത്തിയ അഞ്ജനി കൃഷ്ണയോട് പവാർ പറയുന്നത് കേൾക്കാം.
മഹാരാഷ്ട്രയിൽ നിയമിതയായ കേരളത്തിൽ നിന്നുള്ള അഞ്ജനി കൃഷ്ണയ്ക്ക് ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.തുടർന്ന് അഞ്ജനിയുടെ മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടു.
"മെ തേരേ ഉപർ ആക്ഷൻ ലുങ്ക (ഞാൻ നിങ്ങൾക്കെതിരെ നടപടിയെടുക്കും)," പവാർ പിന്നീട് അഞ്ജനിയോട് പറഞ്ഞു,ഉദ്യോഗസ്ഥ ചില ഗ്രാമീണ രോടും എൻസിപി പ്രവർത്തകരോടുമൊപ്പം ഒരു വയലിൽ നിൽക്കുന്നത് വിഡിയോയിൽ കാണാം.
നിങ്ങൾക്ക് എന്നെ കാണണോ? നിങ്ങളുടെ നമ്പർ തരൂ അല്ലെങ്കിൽ വാട്ട്‌സ്ആപ്പിൽ വിളിക്കൂ.നിങ്ങൾക്ക് എന്റെ മുഖം തിരിച്ചറിയാൻ കഴിയില്ലേ?)," അദ്ദേഹം ചോദിച്ചു. ഇത്നാ ആപ്‌കോ ഡേറിംഗ് ഹുവാ ഹേ ക്യാ (നിങ്ങൾക്ക് എത്ര ധൈര്യമുണ്ടോ)," ഉപ മുഖ്യമന്ത്രി അജിത് പവാർ ഉദ്യോഗസ്ഥയോട് ചോദിക്കുന്നുണ്ടായിരുന്നു.
തുടർന്ന് വീഡിയോ കോൾ ചെയ്യുകയും നടപടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം.
എന്നാൽ വീഡിയോ മനഃപൂർവ്വം ആരോ ചോർത്തിയതാണെന്നും, നടപടി നിർത്താൻ പവാർ ഉദ്ദേശിച്ചിരുന്നില്ലെന്നും, പാർട്ടി പ്രവർത്തകരെ സമാധാനിപ്പിക്കാൻ ഉദ്യോഗസ്ഥയെ ശകാരിച്ചിരിക്കാമെന്നും എൻസിപി എംപി സുനിൽ തത്കറെ പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/09/05/jjdndnnn-2025-09-05-14-02-26.jpg)
സോളാപൂരിലെ കർമ്മലയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ആയി നിയമിതയാണ് അഞ്ജനി. കേരളത്തിലെ പൂജപ്പുര സ്വദേശിയായ അഞ്ജനി 2022 ലാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
