ഒക്ടോബർ പോയട്രി ഫെസ്റ്റുമായി ഇപ്റ്റ

പ്രശസ്ത കാവ്യാലാപകൻ രാജീവ് കാറൽമണ്ണ നയിക്കുന്ന കവിതാരാമത്തിൽ ഗാന്ധിയും വയലാറും നവീന ഭാവുകത്വവുമൊക്കെ തുലാവർഷമായി പെയ്തിറങ്ങും.

author-image
Honey V G
New Update
ndnxnn

മുംബൈ: ഇപ്റ്റ കേരള മുംബൈ ഘടകം കവി-കവിത-കാലം - ഒക്ടോബറിൻ്റെ ഓർമ്മയ്ക്ക് എന്ന പേരിൽ ഒരു കാവ്യസന്ധ്യയൊരുക്കുന്നു.

പ്രശസ്ത കാവ്യാലാപകൻ രാജീവ് കാറൽമണ്ണ നയിക്കുന്ന കവിതാരാമത്തിൽ ഗാന്ധിയും വയലാറും നവീന ഭാവുകത്വവുമൊക്കെ തുലാവർഷമായി പെയ്തിറങ്ങും.

ഈ കാവ്യാലാപന - വിശകലന കൂട്ടായ്മയിൽ ചൊല്ലലും ചർച്ചയും സംഘ കവിതാലാപനങ്ങളും അരങ്ങേറും. ഗാന്ധി സ്മരണയും വയലാറിൻ്റെ ഓർമ്മകളും, ഒക്ടോബറിൻ്റെ കവിത നഷ്ടങ്ങളുമൊക്കെ വിഷയമാവും.

സീവുഡ്സ് റെയിൽവേ സ്റ്റേഷന് എതിർ വശമുള്ള കൊങ്കൺ വിഹാറിലെ രണ്ടാം നിലയിൽ ഒക്ടോബർ 1 ന് വൈകിട്ട് 5.59 മുതൽ 8.29 വരെയാണ് ഈ കാവ്യസന്ധ്യ.