വയലാറിൻ്റെ ഓർമ്മകളിലാറാടി ഇപ്റ്റയുടെ സംഗീത സ്മൃതിസന്ധ്യ

വയലാർ കവിതയുടെ മുഖമുദ്ര അതിൻ്റെ രാഷ്ട്രീയ തീവ്രതയും, എന്നാൽ അതിലോലമായ കാവ്യസൗന്ദര്യവുമാണെന്നും കവി, ഗാനരചയിതാവ്, എന്നീ തലങ്ങളെയും വേർതിരിച്ചു കണ്ടുകൊണ്ടു, അദ്ദേഹത്തിന്റെ സർഗ്ഗപരമായ കഴിവുകളെ പരിശോധിക്കുവാൻ കഴിയാത്ത വിധം വേർതിരിക്കാനാകാത്ത സർഗ്ഗവിശുദ്ധിയിലൂടെ മത്സരിച്ചൊഴുകുന്ന ഒരു കാട്ടുചോലപോലെയാണ് വയലാർ എന്ന പ്രതിഭാസം എന്ന് സുരേന്ദ്ര ബാബു ഓർമ്മിപ്പിച്ചു

author-image
Honey V G
New Update
mfndnm

താനെ : പ്രശസ്ത കവി വയലാർ രാമവർമ്മയുടെ കവിതകളും സിനിമാ ഗാനങ്ങളും, വർത്തമാനങ്ങളുമായി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം നടത്തിയ "സത്യത്തിനെത്ര വയസ്സായി" എന്ന സ്മൃതിസന്ധ്യ ശ്രദ്ധേയമായി.

നടനദ്

ഡോംബിവിലിയിലെ ജോന്ഥലെ സ്ക്കൂളിൽ ഒക്ടോബർ 26 ന് അരങ്ങേറിയ സ്മൃതിലയത്തിൽ വയലാറിനെ അടയാളപ്പെടുത്തിയ സർഗ്ഗസൃഷ്ടികളുടെ ആവിഷ്കാരവും വിശകലനങ്ങളും നടന്നു.

വയലാറിൻ്റെ പ്രണയഗാനങ്ങളിൽ സവിശേഷമായ ഒരു പച്ചമനുഷ്യൻ്റെ സ്പർശമുണ്ടെന്നും അദ്ദേഹത്തിൻ്റെ കവിതയിൽ വിപ്ലവത്തിൻ്റെ അഗ്നി ഉണ്ടായിരുന്നെങ്കിലും, പ്രണയത്തിൽ അത് ലോലമായ വികാരമായി രൂപാന്തരപ്പെട്ടുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നാടക പ്രവർത്തകനും പത്രാധിപരുമായ സുരേന്ദ്ര ബാബു പറഞ്ഞു. 

ndndndnd

കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ കാല്പനികതയുടെ നിഴൽപ്പാടുകൾ ഉണ്ടായിരുന്ന കവിതകൾ ആദ്യകാലത്ത് വയലാറിൽ നിന്നും ഉണ്ടായിട്ടുട്ടെങ്കിലും വളരെ വേഗത്തിൽ തന്നെ ആ കാല്പനിക ചുവട് വിട്ട് വയലാർ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കും വിപ്ലവ ചിന്തകളിലേക്കും തന്റെ കവിതകളെ പറിച്ചുനട്ടുവെന്ന് സാമൂഹിക പ്രവർത്തകൻ കൂടിയായ സുരേന്ദ്ര ബാബു പ്രസ്താവിച്ചു. 

jjdxmmnn

വയലാർ കവിതയുടെ മുഖമുദ്ര അതിൻ്റെ രാഷ്ട്രീയ തീവ്രതയും, എന്നാൽ അതിലോലമായ കാവ്യസൗന്ദര്യവുമാണെന്നും കവി, ഗാനരചയിതാവ്, എന്നീ തലങ്ങളെയും വേർതിരിച്ചു കണ്ടുകൊണ്ടു, അദ്ദേഹത്തിന്റെ സർഗ്ഗപരമായ കഴിവുകളെ പരിശോധിക്കുവാൻ കഴിയാത്ത വിധം വേർതിരിക്കാനാകാത്ത സർഗ്ഗവിശുദ്ധിയിലൂടെ മത്സരിച്ചൊഴുകുന്ന ഒരു കാട്ടുചോലപോലെയാണ് വയലാർ എന്ന പ്രതിഭാസം എന്ന് സുരേന്ദ്ര ബാബു ഓർമ്മിപ്പിച്ചു. 

സാബു സബാസ്റ്റ്യൻ, പദ്മനാഭൻ നായർ, അനന്യ ദിലീപ്, വൈശാഖ് നായർ, ശേഷാദ്രിനാഥൻ അയ്യർ, അഭിരാമി ബിനീഷ്, ശ്രീറാം ശ്രീകാന്ത്, പദ്മനാഭ്, ശിൽപ ഹരീഷ് നായർ, ഉണ്ണി ആചാരി, രാധിക മനോജ്, ഗ്രീഷ്മ ഷേണായ്, മനോജ്, സന്ധ്യ, അനയ്, ആദ്യ, മനോജ് ഐ . ജി, ശിവറാം എന്നിവർ കവിതകൾ ആലപിച്ചും വയലാർ സിനിമഗീതങ്ങൾ പാടിയും അവ വയലിനിൽ വായിച്ചും ഏകോപനം നടത്തിയും വയലാർ ഓർമ്മകളെ താരാട്ടു പാടിയുണർത്തി.

പച്ചമണ്ണിലെ ശാശ്വത സത്യത്തെ സ്വര്‍ണം കൊണ്ടു മൂടിയ സത്യാനന്തര കാലത്തു സ്വര്‍ഗവാതില്‍ പക്ഷിയെ കൊണ്ട് ഭൂമിയില്‍ സത്യത്തിനെത്ര വയസായി എന്ന് ചോദിപ്പിച്ച വിശ്വമാനവികതയുടെ കവിയായ വയലാറിനെ ഓർത്തു കൊണ്ടേയിരിക്കേണ്ടത് ധാർമ്മിക പ്രതിരോധമാണെന്നു സ്മൃതിസന്ധ്യയുടെ ഏകോപനം നടത്തിയ ആർ നാരായണൻ കുട്ടി പറഞ്ഞു.

ndnnndn

ശ്രീ നാരായണ ഗുരു എന്ന വയലാർ കവിത ആലപിച്ചു കൊണ്ട്, വയലാറിൻ്റെ രാഷ്ട്രീയ സാംസ്കാരിക കാഴ്ചപ്പാടിൽ നാരായണ ഗുരു ചെലുത്തിയ സ്വാധീനം പ്രധാനമാണെന്നും നാരായണ ഗുരുവിൻ്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ കവിയാണ് വയലാറെന്നും ഇപ്റ്റ കേരള മുംബൈ ഘടകത്തിന്റെ ജി.വിശ്വനാഥൻ പറഞ്ഞു. 

ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ പ്രസിഡണ്ട് ബിജു കോമത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളീയ സമാജം (ഡോംബിവിലി) പ്രസിഡണ്ട് ഇ പി വാസു ആശംസകൾ അർപ്പിച്ചു.

ഇപ്റ്റയുടെ ബിജു കോമതും വി സുബ്രഹ്മണ്യനും ചേർന്ന് സുരേന്ദ്ര ബാബുവിന് ഫലകം നൽകി ആദരിച്ചു. ജോയിന്റ് സെക്രട്ടറി എൻ കെ ബാബു നന്ദി പറഞ്ഞു.