/kalakaumudi/media/media_files/2025/10/20/chkmbn-2025-10-20-18-35-28.jpg)
മുംബൈ : ഇപ്റ്റ കേരള - മുംബൈ ഘടകം സത്യത്തിനെത്ര വയസ്സായി എന്ന പേരിൽ സംഘടിപ്പിക്കുന്ന വയലാർ സ്മൃതി സന്ധ്യ ഒക്ടോബർ 26 ഞായർ വൈകിട്ട് 6.29 ന് ഡോംബിവല്ലിയിൽ അരങ്ങേറും.
വയലാർ രാമവർമ്മയുടെ കവിതകൾ, സിനിമ ഗാനങ്ങൾ, ഇവയെ അധികരിച്ച് പ്രഭാഷണം വർത്തമാനങ്ങൾ എന്നിവ സമൃതിസന്ധ്യയിൽ നടക്കും.
സാംസ്കാരിക പ്രവർത്തകനായ എസ് സുരേന്ദ്ര ബാബു മുഖ്യ പ്രഭാഷണം നടത്തും.
വയലാറിൻ്റെ തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങളുടെ ഓർക്കെസ്ട്രയും തിരഞ്ഞെടുത്ത കവിതകളുടെ ആലാപനവും വിദഗ്ധരായവർ വേദിയിൽ അവതരിപ്പിക്കും.
ഡോംബിവല്ലിയിലെ ( വെസ്റ്റ് ) റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒന്നാം നിലയിലുള്ള ജോന്ഥലെ സ്കൂൾ ഓഡിറ്റോറിയത്തിലാണ് സത്യത്തിനെത്ര വയസ്സായി വയലാർ @ 50 സംഘടിപ്പിക്കപ്പെടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
