/kalakaumudi/media/media_files/2025/08/12/ndndmsm-2025-08-12-10-55-32.jpg)
മുംബൈ:ഒരു കൂട്ടം മലയാളി യുവാക്കളുടെ കൂട്ടായ്മയാണ് ആഗസ്റ്റ് 24 ന് മുംബൈ സിഎസ്ടിയിൽ 'ഇശൽ സന്ധ്യ' ഒരുക്കുന്നത്.സി എസ് ടി റെയിൽവെ സ്റ്റേഷനടുത്തുള്ള 'പത്രകാർ ഭവനി'ലാണ് മനോഹരങ്ങളായ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഇശൽ സന്ധ്യ നടക്കുക.
സോഷ്യൽ മീഡിയയിൽ താരങ്ങളായുള്ള ചില കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന ഗാനങ്ങൾ വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ജീവിത മാർഗത്തിനായി മുംബൈയിലെത്തിയ ഒരു കൂട്ടം യുവാക്കളാണ് പരിപാടിക്ക് മുൻകൈ എടുത്തത്.
"ജോലി എല്ലാം കഴിഞ്ഞ് രാത്രികാലങ്ങളിൽ സി എസ് ടി റെയിൽവെ സ്റ്റേഷന് പുറത്ത് കുറച്ചു യുവാക്കളായ സുഹൃത്തുക്കൾ ഞങ്ങൾ ഒത്തു കൂടാറുണ്ട്. അങ്ങനെ ആ കൂട്ടായ്മയിൽ നിന്നും ഞങ്ങൾക്ക് ഉദിച്ച ഒരാശയമാണ് 'ഇശൽ സന്ധ്യ' എന്ന ഈ പ്രോഗ്രാം.പാടാൻ കഴിവുള്ള കുറേപേർ ഇക്കൂട്ടത്തിലുണ്ട്.അവർക്കുള്ള ഒരു പ്രചോദനം പ്രോത്സാഹനം കൊടുക്കുക കൂടിയാണ് ഈ പരിപാടിയിലൂടെ" കൂട്ടായ്മയിലെ ഒരംഗം പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9892176701(ഷംനാസ്)
9769480256(ഹാരിസ്)