/kalakaumudi/media/media_files/2025/08/04/jskfkdnn-2025-08-04-08-15-52.jpg)
താനെ:മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അകാലവിയോഗത്തിൽ അനുശോചിച്ചുകൊണ്ട് കല്ല്യണിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ ജനശക്തി ആർട്ട്സ് വെൽഫെയർ സൊസൈറ്റി അനുസ്മരണയോഗം നടത്തി.
പ്രസിഡന്റ് ജി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ(എം)ദക്ഷിണ താനെ താലൂക്ക് സെക്രട്ടറി പി.കെ.ലാലി,സിപിഐ(എം)മുംബൈ ജില്ലാകമ്മറ്റി അംഗം കെ.കെ.പ്രകാശൻ,സിപിഐ താലൂക്ക് കമ്മറ്റിഅംഗം സുബ്രമണ്യൻ,മറ്റ് പാർട്ടി പ്രവർത്തകരായ പി.ആർ.മധു എ.രാധാകൃഷ്ണൻ,ശ്രീധരൻ നമ്പ്യാർ,ശ്രധരൻ ഷഹാഡ്,പി.സ്.മേനോൻ എന്നിവർ. വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചുകൊണ്ടു സംസാരിച്ചു.
സെക്രട്ടറി രാഘവന്റെ നന്ദിപ്രകാശനത്തോടെ അനുസ്മരണയോഗം അവസാനിച്ചു.