സാമൂഹ്യ സേവന രംഗത്തെ പ്രമുഖൻ ജയേഷ് മേനോൻ അന്തരിച്ചു

സംസ്കാരം അഹമ്മദാബാദ് തൽതേജിൽ ഉള്ള പൊതു ശ്മശാനത്തിൽ വച്ച് നടന്നു

author-image
Honey V G
New Update
chkjkm

അഹമ്മദാബാദ്: ഗുജറാത്തിലെ മറുനാടൻ മലയാളി സംഘടനകളുടെ സംഘാടകരിൽ പ്രമുഖനായിരുന്ന ജയേഷ് മേനോൻ ( 56) അന്തരിച്ചു.

ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.

ഗുജറാത്ത് മലയാളി സമാജങ്ങളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷൻ ഓഫ് ഗുജറാത്ത് മലയാളി അസ്സോസിയേഷൻസ് (ഫെഗ്മ) രൂപീകരണത്തിൽ പങ്കുവഹിച്ചിട്ടുള്ള ജയേഷ് മേനോൻ സംഘടനയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

അഹമ്മദാബാദ് കേരളം സമാജത്തിൽ ദീർഘകാലം ഭാരവാഹി ആയിരുന്നു. പാലക്കാട് ജില്ലയിലെ പല്ലാവൂർ പുത്തില്ലത് കുടുംബാഗം ആണ് .

ഭാര്യ പരേതയായ ഗിരിജ , മക്കൾ പൂജ, പൂർണ. മരുമകൻ ചിന്മയ് മേനോൻ . സംസ്കാരം അഹമ്മദാബാദ് തൽതേജിൽ ഉള്ള പൊതു ശ്മശാനത്തിൽ വച്ച് നടന്നു.

നിരവധി സംഘടനകൾ ജയേഷ് മേനോന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഫെഗ്മയും, അഹമ്മാദാബാദ് കേരള സമാജവും ജയേഷ് മേനോന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.