/kalakaumudi/media/media_files/2025/08/21/cnkcnnv-2025-08-21-16-35-32.jpg)
തൃശ്ശൂർ:അപ്രതീക്ഷിതമായി പിടിപ്പെട്ട കരള്‍രോഗത്തിന്‍റെ ചികില്‍സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ഇരിഞ്ഞാലക്കുട പടിയുർ എടതിരിഞ്ഞി കൊല്ലാറ വീട്ടിൽ ജോവിൻ ജയകുമാറും കുടുബവും.
നിലവിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി കോഴിക്കോട് ആസ്റ്റർ മിംസ് (ASTER MIMS) ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്. കരൾ നൽകുന്നതിനായി O+ve ദാതാവ് തയ്യാറായിട്ടുണ്ട്. എന്നാൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.മകന്റെ ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.
ജോവിനെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസുകളുടെ സഹായം തേടുകയാണ് നാടും നാട്ടുകാരും. ജോവിൻ്റെ ചികിത്സാസഹായത്തിനു വേണ്ടി പടിയൂർ പഞ്ചായത്ത് പ്രസിഡന്റ്റ്, വാർഡ് മെമ്പർ, അമ്മയും ഉൾപ്പെടുന്ന ഒരു ജോയിൻ്റ് അക്കൗണ്ട് ഫെഡറൽ ബാങ്ക് കാക്കാത്തുരുത്തി ശാഖയിൽ തുടങ്ങിയിട്ടുണ്ട്.
ഉദാരമതികളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളു. സഹായിക്കാൻ സന്മനസ്സുള്ളവർ അക്കൗണ്ടിലേക്ക് പണം അയച്ചു സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
SB A/C No: 10870100180458 FEDERAL BANK Br. KAKKATHURUTHI THRISSUR, KERALA, INDIA - 680 122 IFSC: FDRL0001087 MICR Code: 680049203 Ph: +91 8111823939