/kalakaumudi/media/media_files/2025/06/24/shdkckofkc-2025-06-24-18-11-54.jpg)
നവിമുംബൈ:കടത്തനാടൻ കുടുംബ കൂട്ടായ്‌മയുടെ എട്ടാമത് വാർഷികാഘോഷ പരിപാടികൾക്ക് നവി മുംബൈ സാക്ഷ്യം വഹിക്കും.
നവി മുംബൈ വാഷി സിഡ്കോ ഓഡിറ്റോറിയത്തിൽ ജൂലൈ 13 ഞായറാഴ്ച വൈകീട്ട് 5.30 നാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക.
ആഘോഷ പരിപാടികൾ വടകര എം പി ഷാഫി പറമ്പിൽ ഉത്ഘാടനം നിർവഹിക്കും. ചടങ്ങിൽ വടകര എം എൽ എ കെ. കെ രമ മുഖ്യാതിഥിയായിരിക്കും.
സ്വന്തം കർമ്മപാതയിൽ നൂറുവർഷം പിന്നിട്ട രാജ്യത്തെ ഏറ്റവും മികച്ച ലേബർ സൊസൈറ്റികളിലൊന്നായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരിക്ക് ഗ്ലോബൽ കടത്തനാടൻ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സിനിമാ സീരിയൽ താരം വീണ നായർ വിശിഷ്ടാതിഥിയായിരിക്കും.
പ്രശസ്ത യുവ ഗായികയും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഫൈനലിസ്റ്റുമായ് ദേവന ശ്രീയ, സോണി ടി വി സൂപ്പർ സ്റ്റാർ സിങ്ങർ കലാഭവൻ ഷിജു, മഹേശ്വർ എന്നിവർ നയിക്കുന്ന ഗാനമേളയും തുടർന്ന് ജാനുവേടത്തിയും കേളപ്പേട്ടനും എന്ന ഹാസ്യപരിപാടിയും അരങ്ങേറും.