/kalakaumudi/media/media_files/2025/07/12/kadathnskd-2025-07-12-18-32-02.jpg)
നവിമുംബൈ:കടത്തനാടൻ കുടുംബ കൂട്ടായ്‌മയുടെ എട്ടാമത് വാർഷികാഘോഷങ്ങൾക്ക് വാഷി സിഡ്കോ ഓഡിറ്റോറിയത്തിൽ ജൂലൈ 13 ഞായറാഴ്ച വൈകീട്ട് 5.30 ന് തുടക്കം കുറിക്കും.
ആഘോഷ പരിപാടികൾ വടകര എം പി ഷാഫി പറമ്പിൽ ഉത്ഘാടനം നിർവഹിക്കും.ചടങ്ങിൽ വടകര എം എൽ എ കെ. കെ രമ മുഖ്യാതിഥിയായിരിക്കും സിനിമാ സീരിയൽ താരം വീണ നായർ വിശിഷ്ടാതിഥിയുമായിരിക്കും.
പ്രശസ്‌ത യുവ ഗായികയും ഫ്ളവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റുമായ് ദേവന ശ്രീയ, സോണി ടി വി സൂപ്പർ സ്റ്റാർ സിങ്ങർ കലാഭവൻ ഷിജു, മഹേശ്വർ എന്നിവർ നയിക്കുന്ന ഗാനമേളയും തുടർന്ന് ജാനുവേടത്തിയും കേളപ്പേട്ടനും എന്ന ഹാസ്യപരിപാടിയും അരങ്ങേറും.
ചടങ്ങിൽ ‘ഗ്ളോബൽ കടത്തനാടൻ അവാർഡ്’ ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കും, ‘ബിസിനസ് ഐകൺ ഓഫ് കടത്തനാട്’ അവാർഡ് എൽമാക് പാക്കേജിങ് കമ്പനി എം ഡി സുധീഷ് സുകുമാരനും സമ്മാനിക്കും. കൂടാതെ ഗസ്റ്റ് ഓഫ് ഓണർ ആയി ഇ വി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ കമാൻഡർ ഇ വി തോമസും പങ്കെടുക്കും.
എസ് എസ് സി, എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ക്യാഷ് പ്രൈസുകളും ട്രോഫിയും നൽകി ആദരിക്കുന്നതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്ത് മിന്നും വിജയം നേടിയ പ്രതിഭകളെയും ആദരിക്കുന്നതാണെന്ന് ഭാരവാഹികളായ പ്രസിഡണ്ട് മനോജ് മാളവിക, സെക്രട്ടറി പ്രകാശൻ പി പി എന്നിവർ അറിയിച്ചു.