/kalakaumudi/media/media_files/2026/01/16/kdmdmdm-2026-01-16-19-37-41.jpg)
നവി മുംബൈ : കൈരളി സിബിഡി യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുന്ന വർണാഭമായ ആഘോഷ പരിപാടി ജനുവരി 17 ശനിയാഴ്ച വൈകിട്ട് 7ന് സി ബി ഡി ബേലാപൂരിലെ കൈരളി ഹാളിൽ സംഘടിപ്പിക്കും.
സാമൂഹ്യ–സാംസ്‌കാരിക കൂട്ടായ്മക്ക് ഊന്നൽ നൽകുന്ന ഈ പരിപാടിയിൽ പ്രശസ്ത സിനിമാ നടൻ ടിനി ടോം മുഖ്യാതിഥിയായി പങ്കെടുക്കും.
ആഘോഷത്തിന്റെ ഭാഗമായി നൃത്തപരിപാടികൾ,ഫാൻസി ഡ്രസ് മത്സരം, വിവിധ കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കാളികളാകാൻ അവസരമൊരുക്കുന്ന തരത്തിലാണ് പരിപാടികളുടെ ക്രമീകരണം.
ഇതോടൊപ്പം ക്രിസ്മസ് ക്രിബ് മത്സരവും ക്രിസ്മസ് ട്രീ അലങ്കാര മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
സന്തോഷവും സൗഹൃദവും പങ്കുവെക്കുന്ന ആഘോഷാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
