/kalakaumudi/media/media_files/2025/07/19/jakdkdkdnn-2025-07-19-19-01-58.jpg)
നവിമുംബൈ:കൈരളി സിബിഡി സംഘടിപ്പിക്കുന്ന കൈരളി ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ 9-ാമത് എഡിഷൻ(കൈരളി 7'സ്) ജൂലൈ 26, 27 തീയതികളിൽ നവി മുംബൈയിലെ നെരുളിലെ സെക്ടർ 27 ലെ പ്രസന്റേഷൻ സ്കൂളിലെ അർബൻ സ്പോർട്സ് പാർക്കിൽ നടക്കും.
അന്താരാഷ്ട്ര, ദേശീയ കളിക്കാർ ഉൾപ്പെടുന്ന 24 ടീമുകൾ ഈ നോക്കൗട്ട് ടൂർണമെന്റിൽ മത്സരിക്കും.
വിജയികൾക്കും, റണ്ണേഴ്‌സ് അപ്പിനും, മൂന്നാം സ്ഥാനക്കാർക്കും യഥാക്രമം 1,00,000, 50,000, 15,000 രൂപ വീതം ക്യാഷ് പ്രൈസുകളും കൈരളി ട്രോഫിയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടാതെ പ്ലെയർ ഓഫ് ദ ടൂർണമെൻറ്,പ്ലെയർ ഓഫ് ദി മാച്ച്,ടോപ്പ് സ്കോറർ,മികച്ച ഗോൾകീപ്പർ എന്നീ അവാർഡുകളും നൽകപ്പെടും.
ജൂലൈ 27 ന് വൈകുന്നേരം 7:00 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ താരം പത്മശ്രീ ഐ എം വിജയൻ മുഖ്യാതിഥി ആയിരിക്കും.ഇന്റർനാഷണൽ ഷണൽ ഫുട്‌ബോൾ താരം രാഹുൽ ഭെകെ വിശിഷ്ടാതിഥിയുമായിരിക്കും.
സമ്മാന വിതരണ ചടങ്ങിൽ മന്ത്രി ഗണേഷ് നായിക്, ബഹുമാനപ്പെട്ട എംഎൽഎ മന്ദ തായ് മാത്രെ തുടങ്ങിയവരും നവിമുംബൈയിലെ കോർപ്പറേറ്റർമാർ എന്നിവരും പങ്കെടുക്കും.
മത്സരങ്ങൾ കാണാനുള്ള പാസുകൾ സെക്ടർ 8, സിബിഡിയിലെ കൈരളി ഓഫീസിൽ നിന്നോ സ്റ്റേഡിയം കൗണ്ടറിൽ നേരിട്ടോ ലഭ്യമാണ്.
മത്സരങ്ങൾക്ക് ശേഷം അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് യാത്രാ സൗകര്യം ഒരുക്കിയതായി സംഘാടകർ പത്രകുറി പ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജി കോമളൻ Ph:+99673 30859