കെയർ ഹോം സംഗോപിതയുമായി കൈകോർത്ത് കൈരളി വൃന്ദാവൻ

ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ജീവിതകാലം മുഴുവൻ താമസ സൗകര്യത്തോടെ പരിപാലനം നൽകുന്ന “ഷെൽട്ടർ ഫോർ കെയർ” പദ്ധതിയിലൂടെയാണ് സംഗോപിത പ്രവർത്തിക്കുന്നത്

author-image
Honey V G
New Update
cbnmnnn

താനെ : താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ, സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ബദ്ലാപൂർ ഈസ്റ്റിൽ കർജത് റോഡിൽ സ്ഥിതിചെയ്യുന്ന സംഗോപിത കെയർ ഹോമിലേക്ക് ഒരു റഫ്രിജറേറ്റർ സംഭാവനയായി നൽകി.

ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ജീവിതകാലം മുഴുവൻ താമസ സൗകര്യത്തോടെ പരിപാലനം നൽകുന്ന “ഷെൽട്ടർ ഫോർ കെയർ” പദ്ധതിയിലൂടെയാണ് സംഗോപിത പ്രവർത്തിക്കുന്നത്.

ഓരോ കുട്ടിയുടെയും പരമാവധി കഴിവുകൾ വികസിപ്പിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

ഡിസംബർ 6-ന്, അസോസിയേഷൻ പ്രസിഡന്റ് എം. ആർ. സുധാകരന്റെയും സെക്രട്ടറി പി. കെ. രമേശന്റെയും നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ,ബാലകൃഷ്ണൻ, നാരായണൻ കുട്ടി നമ്പ്യാർ, മോഹൻ മേനോൻ എന്നിവർ സംഗോപിത സന്ദർശിച്ച വേളയിൽ റഫ്രിജറേറ്റർ ഔപചാരികമായി കൈമാറി.