കലാശ്രീ ഐശ്യര്യ വാര്യരും സംഘവും അവതരിപ്പിക്കുന്ന നൃത്ത വിസ്മയം ജൂൺ 22 ന്

നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിൽ വിദഗ്ധയും, ഗവേഷകയും, അഭിനേത്രിയും, സംവിധായകയുമാണ് ഐശ്വര്യ വാര്യർ.

author-image
Honey V G
Updated On
New Update
qerofkvk

നവി മുംബൈ:ന്യൂ ബോംബെ അയ്യപ്പ മിഷൻ വാഷി ക്ഷേത്രത്തിനായുള്ള ധന ശേഖരണത്തിന്റെ ഭാഗമായാണ് പ്രശസ്ത നർത്തകി കലാശ്രീ ഐശ്വര്യ വാര്യറും സംഘവും രണ്ട് നൃത്ത ശിൽപ്പങ്ങൾ അവതരിപ്പിക്കുന്നത്.

soxkckosw

ജൂൺ 22 രാവിലെ 10.45 മുതൽ വാഷിയിലെ വിഷ്ണുദാസ് ഭാവേ നാട്യഗൃഹാ ഹാളിൽ വെച്ചാണ് നൃത്ത ശിൽപ്പങ്ങൾ അരങ്ങേറുക. 

mnckskw

ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ മഹാദേവനോടൊപ്പം കുടികൊള്ളുന്ന ദേവി പാർവതിയുടെ ദേവി ചൈതന്യത്തെ പ്രകീർത്തിക്കുന്ന ഒരു മോഹിനിയാട്ട നൃത്തശിൽപമായ'തൃപ്പൂത്ത്'- ദിവ്യമായ സ്ത്രീ ശക്തിയുടെ ഉണർവ് 'ആണ് ആദ്യം അവതരിപ്പിക്കുക.കേരളത്തിൻ്റെ തനതു കലകളായ മോഹിനിയാട്ടത്തിന്റെയും കഥകളിയുടെയും ആകാരഭംഗി ഈ കലാവിരുന്നിന് മാറ്റുകൂട്ടുന്നതായിരിക്കും.

pouijckckk

കൂടാതെ 'ഭേർക്കർ ഭേർക്കർ ജോഗ് മായ'എന്ന ശാസ്ത്രീയവും നാടോടി ശൈലിയിലും ചിട്ടപ്പെടുത്തിയ ഗുജറാത്തിലെ കച്ച് പ്രദേശത്തെ ചാരൺ സമൂഹത്തിൻറെ ആരാധ്യയായ ജോഗ‌മായ ദേവിയെ കുറിച്ചുള്ള ഒരു നൃത്തശിൽപവും സംഘം അവതരിപ്പിക്കുന്നുണ്ട്. . ചാരണീ സാഹിത്യത്തിലെ വിവിധ ഭാഗങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇതിൻ്റെ തിരക്കഥയൊരുക്കിയിരി ക്കുന്നത് മോഹിനിയാട്ടം, ഭരതനാട്യം, ഗർബ, രാസ്, ഹിച്ച്, കൈകൊട്ടിക്കളി തുടങ്ങിയ നൃത്തശൈലി ഉൾപ്പെടുത്തിക്കൊണ്ടാണ്.

mkooqerlxco

നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിൽ വിദഗ്ധയും, ഗവേഷകയും, അഭിനേത്രിയും, സംവിധായകയുമാണ് ഐശ്വര്യ വാര്യർ. മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ഐശ്വര്യ കേരള സംഗീത നാടക അക്കാദമി യുടെ പ്രവാസി കലാശ്രീ, ഗുജറാത്ത് സംഗീത നാടക അക്കാദമിയുടെ ഗുജറാത്ത് ഗൗരവ് എന്നീ അവാർഡുകൾ നേടിയിട്ടുണ്ട്.പ്രവേശനം പാസ് മൂലം.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :9227132510/9819794272