/kalakaumudi/media/media_files/2025/09/13/fjddhbb-2025-09-13-19-57-49.jpg)
നവിമുംബൈ:കല്യാൺ അതിരൂപത പിതൃവേദിയുടെ നേതൃത്വത്തിൽ ഒൻപതാമത് മോൺസിഞ്ഞൂർ തലച്ചിറ മെമ്മോറിയൽ എവെറോളിംഗ് ട്രോഫി നാടക മത്സരങ്ങൾ സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ ഒൻപത് മണിമുതൽ നെരുൾ ഈസ്റ്റിലെ ടെർണ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
കല്യാൺ അതിരൂപത ഫൈനാൻസ് ഡെയറക്ടർ റെവ. ഡോ. ജോർജ് വട്ടമറ്റം ഉത്ഘാടനം നിർവ്വഹിക്കും.
കല്യാൺ രൂപത മെത്രാൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ നാടക വിജയികൾക്ക് സമ്മാന ദാനം നിർവ്വഹിക്കും.
കേരള കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റ് ജോയ് വർഗീസ് സമ്മാനധാന വേദിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കും.
കല്യാണ രൂപതയുടെ മഹാരാഷ്ട്രയിലെ വിവിധ ഇടവകകളിൽ നിന്നായി ഒൻപത് സാമൂഹ്യ നാടകങ്ങൾ ആണ് ഈ വർഷം അരങ്ങിൽ മത്സരം കുറിക്കുന്നത്.
മുംബൈയിൽ ഒരു വേദിയിൽ ഇത്രയും മലയാള നാടക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ പിതൃവേദി എന്ന സംഘടന മുന്നിട്ട് നിൽക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9833988684
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
