/kalakaumudi/media/media_files/2025/11/07/mfmrmrn-2025-11-07-10-45-08.jpg)
താനെ : പ്രമുഖ ചെറുകഥാകൃത്തും പ്രഭാഷകനുമായ ഡോക്ടർ എം. രാജീവ് കുമാർ കല്യാൺ സാംസ്കാരിക വേദിയുടെ നവംബർ മാസ സാഹിത്യ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും.
നവംബർ 16 ന് വൈകിട്ട് 4 : 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിലാണ് പരിപാടി.
"വാഴുന്ന വരും വീഴുന്ന വരും-മലയാള സാഹിത്യത്തിലെ പുതുപ്രവണതകൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന രാജീവ് കുമാറിന്റെ പ്രഭാഷണത്തിനു ശേഷം മുംബൈയിലെ പ്രമുഖ എഴുത്തുകാർ അദ്ദേഹവുമായി സംവദിക്കും.
എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച മുടങ്ങാതെ നടത്തിവരുന്ന കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ ചർച്ചയുടെ ഇരുപത്തിയൊന്നാം ലക്കമാണിത്.
പരിപാടിയിൽ മുംബൈയിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കുമെന്ന് സമാജം പ്രസിഡണ്ട് ലളിതാ മേനോൻ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
