കല്യാൺ സാംസ്ക്‌കാരിക വേദിയുടെ സാഹിത്യ സംവാദത്തിൽ സുരേഷ് നായർ ചെറുകഥകൾ അവതരിപ്പിക്കും

ബോംബെ കേരളീയസമാജം മാട്ടുംഗ, ന്യൂബോംബെ കേരളീയസമാജം നെരുൾ, മലയാളഭാഷാപ്രചാരണസംഘം, കേരള സാംസ്കാരികവേദി മിരാറോഡ് തുടങ്ങി നിരവധി സംഘടനകൾ സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിൽ സമ്മാനാർഹനായിട്ടുണ്ട്.

author-image
Honey V G
New Update
nsjznsm

താനെ :കല്യാൺ സാംസ്ക്‌കാരികവേദിയുടെ പ്രതിമാസ സാഹിത്യ സംവാദത്തിൽ ആഗസ്റ്റ് 17 ന് സുരേഷ് നായർ സ്വന്തം ചെറുകഥകൾ അവതരിപ്പിക്കുന്നു.

അന്നേ ദിവസം വൈകീട്ട് 4.30 മുതൽ കല്യാൺ ഈസ്റ്റിലെ കേരള സമാജം ഹാളിലാണ് സാഹിത്യ സംവാദം നടക്കുക.

തൃശ്ശൂർ ജില്ലയിൽ കുഴൂർ സ്വദേശിയായ സുരേഷ് നായർ മുപ്പതിലേറെ വർഷങ്ങളായി മുംബൈയിൽ താമസിക്കുന്നു. മുംബൈ എഴുത്തുകുട്ടം സെക്രട്ടറിയാണ്.

ബോംബെ കേരളീയസമാജം മാട്ടുംഗ, ന്യൂബോംബെ കേരളീയസമാജം നെരുൾ, മലയാളഭാഷാപ്രചാരണസംഘം, കേരള സാംസ്കാരികവേദി മിരാറോഡ് തുടങ്ങി നിരവധി സംഘടനകൾ സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിൽ സമ്മാനാർഹനായിട്ടുണ്ട്.

2020ൽ ട്രോംബെ ടൌൺഷിപ്പ് ഫൈൻആർട്‌സ് ക്ലബ്ദേശിയഅടിസ്ഥാനത്തിൽ പ്രവാസി മലയാളികൾക്കായി സംഘടിപ്പി ച്ച കഥാമത്സരത്തിലും പുരസ്‌കാരം ലഭിച്ചു.