മുത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി കല്യാൺ നഗരം:ആദ്യ ദിനം 'കുട്ടിച്ചാത്തൻ' നാടകം

മഹോത്സവം നവംബർ 7 മുതൽ കല്യാൺ ഈസ്റ്റ് ജറി മരി തിസായി ദേവസ്ഥാന മൈതാനത്തിലാണ് നടത്തപ്പെടുന്നത്.

author-image
Honey V G
New Update
ndndndn

താനെ : കല്യാൺ ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ 21-മത് മുത്തപ്പൻ മഹോത്സവം നവംബർ 7 മുതൽ കല്യാൺ ഈസ്റ്റ് ജറി മരി തിസായി ദേവസ്ഥാന മൈതാനത്തിൽ നടത്തപ്പെടുന്നു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുത്തപ്പൻ മഹോത്സവത്തിന്റെ ആദ്യ ദിനത്തിൽ വൈകുന്നേരം 7 മണിക്ക് മലയാള നാടകം കുട്ടിച്ചാത്തൻ വീണ്ടും അരങ്ങിലെത്തുക യാണ്.കല്യാൺ സാരഥി തീയറ്റേഴ്സിന്റെ 'കുട്ടിച്ചാത്തൻ' ഒരിടവേളയ്ക്കുശേഷമാണ് വീണ്ടും അരങ്ങി ലെത്തുന്നത്.

നവംബർ 8, ശനിയാഴ്‌ച രാവിലെ 11 ന് ക്ലാസിക്കൽ ഭജൻ (ശ്രീ പ്രമോദ് പണിക്കറും സംഘവും)12:30 ന് അന്നദാനം.ഉച്ചക്ക് 1:30 ന് ശ്രീമുത്തപ്പൻ വെള്ളാട്ടവും ദർശനവും,വൈകുന്നേരം 5:30ന് ചെണ്ടമേളം (അനിൽപൊതുവാളും സംഘവും) എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6:30 ന് ഘോഷയാത്രയോടുകൂടി താലപ്പൊലി.തുടർന്ന് തിരുവപ്പനയുടെ തിരുമുടി സമർപ്പണം. നവംബർ 9, ഞായാറാഴ്‌ച രാവിലെ 6 ന് തിരുവപ്പന.

       'കുട്ടിച്ചാത്തൻ'

ഈ വർഷം ഏപ്രിൽ 27-ന് ഡോംബിവിലി ഈസ്റ്റിലെ സാവിത്രിബായി ഫുലെ ഓഡിറ്റോറിയത്തിലായിരുന്നു കുട്ടിച്ചാത്തൻ ആദ്യമായി അരങ്ങിലെത്തിയത്.നാടകരചയിതാവായ ജയൻ തീരുമനയാണ് കുട്ടിച്ചാത്തന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.കുറൂരമ്മ പോലുള്ള സാമൂഹിക പ്രസക്തി വിളിച്ചറിയിക്കുന്ന പതിനൊന്നോളം നാടകങ്ങൾ പല വേദികളിൽ അവതരിപ്പിച്ച സാരഥിയുടെ പന്ത്രണ്ടാമത്തെ നാടകമാണ് കുട്ടിച്ചാത്തൻ.

mxnxnnx

മുംബൈ മലയാള നാടകവേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാ രുമായ ഒട്ടേറെ കലാകാരന്മാരും കലാകാരികളുമാണ് നാടകത്തിൻ്റെ അരങ്ങിലും പിന്നണിയിലുമുള്ളതെന്ന് സാരഥി തിയേറ്റേഴ്‌സിന്റെ പ്രധാന സാരഥികളായ കലാഭവൻ പ്രമോദ് എന്ന പ്രമോദ് പണിക്കരും അഭിനേതാവു കൂടിയായ സന്തോഷ് കുമാറും പറഞ്ഞു.