/kalakaumudi/media/media_files/2025/08/11/ndnsnsn-2025-08-11-08-33-11.jpg)
താനെ:കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോമ്പിവിലിയുടെ 35-മത് ഓണാഘോഷം ആഗസ്റ്റ് 31 ന് നടത്തപ്പെടുന്നു.
അന്നേ ദിവസം രാവിലെ 9 മണി മുതൽ ഡോംബിവിലി വെസ്റ്റ് കുംഭർഖൻപാഡയിലെ തുഞ്ചൻ സ്മാരക ഹാളിലാണ് ഓണാഘോഷം നടക്കുക. അഡ്വ. കെ. പി. ശ്രീജിത്ത് ആണ് ചടങ്ങിൽ മുഖ്യാതിഥി.
സംഘടനയിലെ തന്നെ കുട്ടികൾ അവതരിപ്പിക്കുന്ന രംഗപൂജ,കൈകൊട്ടിക്കളി,നൃത്തനൃത്യങ്ങൾ,സിനിമാഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കും.ഉച്ചയ്ക്ക് 12.30 മുതൽ ഓണസദ്യ.